വരാപ്പുഴ കസ്റ്റഡിമരണം പൊലിസുതന്നെ അന്വേഷിക്കുന്നത് അനുചിതമെന്ന് ഹൈക്കോടതി
കൊച്ചി: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ പൊലിസ് തന്നെ അന്വേഷണം നടത്തുന്നത് അനുചിതമാണെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണെമന്നാവശ്യപ്പെട്ട് ഭാര്യ അഖില നല്കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി മെയ് നാലിന് വീണ്ടും പരിഗണിക്കും.
കസ്റ്റഡിയിലെ ക്രൂര മര്‍ദനത്തെത്തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അഖിലയുടെ അഭിഭാഷകന് വാദിച്ചു.
മുന്‍ ആലുവ റൂറല്‍ എസ്.പിയും സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തില്‍ പൊലിസ് അന്വേഷണം ശരിയാകില്ല - ഹരജിക്കാരന് ചൂണ്ടിക്കാട്ടി.
എന്നാല്‍ അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിക്കുകയാണെന്നും നാല് പ്രതികളെ അറസ്റ്റ് ചെയ്തെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചു. ഈ ഘട്ടത്തിലാണ് ശ്രീജിത്തിന്റെ കേസ് പൊലിസ് അന്വേഷിക്കുന്നത് അനുചിതമാണെന്ന് കോടതി വാക്കാല്‍ പറഞ്ഞത്.
സുപ്രിം കോടതിയുടെ നേരത്തെയുള്ള ഒരു വിധിയുടെ വെളിച്ചത്തിലാണ് ഇതു പറയുന്നതെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനോടും സി.ബി.ഐയോടും നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."