ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം: വനിതാ അംഗത്തെ നിയമിക്കും
തിരുവനന്തപുരം: ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവു വരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (വനിത) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുളളവരും 35 വയസോ അതിനു മുകളിലോ പ്രായമുളളവരും ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരും കഴിവും ആര്‍ജവവും ഉളളവരും ആയിരിക്കണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്.
അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ കലക്ടറേറ്റുകളിലും ജില്ലാ സപ്ലൈ ഓഫിസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലും ംംം.രീിൗൊലൃമളളമശൃ.െസലൃമഹമ.ഴീ്.ശി ലും ലഭിക്കും.
അപേക്ഷകര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം, നിശ്ചിത ഫോറത്തില്‍ മെയ് 30 ന് മുന്‍പ് ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.
ജില്ലാ കലക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളുടെ ചുരുക്കപ്പട്ടിക തയാറാക്കി സര്‍ക്കാര്‍ നിയമിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."