HOME
DETAILS
MAL
ശാസ്താംകോട്ട കായല്‍ തീരത്ത് തീപിടിത്തം പതിവാകുന്നു
backup
April 28 2018 | 02:04 AM
ശാസ്താംകോട്ട: ശാസ്താംകോട്ട കായല്‍ പരിസരത്തും ഡി.ബി കോളജ് പരിസരത്തും തീപിടിത്തം പതിവാകുന്നു. ഇന്നലെ പകല്‍ 11നാണ് കായല്‍ തീരത്തെ കുന്നിന് ചെരുവുകളിലെ പുല്‍ച്ചെടികള്‍ക്ക് വീണ്ടും തീപിടിച്ചത്.
ഒന്നര മാസത്തിനിടെ പത്ത് തവണയില്‍ കൂടുതല്‍ ഈ പ്രദേശം അഗ്നിക്ക് ഇരയായായിട്ടുണ്ട്. ആള് താമസം തീരെ കുറവായ പ്രദേശത്ത് തമ്പടിക്കുന്ന മദ്യപാനസംഘങ്ങളാണ് തീയിടുകയും മദ്യക്കുപ്പികള്‍ പൊട്ടിക്കുകയുള്പ്പടെയുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ശാസ്താംകോട്ടയില്‍ നിന്ന് അഗ്നിശമന സേന എത്തി തീയണച്ചു. ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് ഷാനവാസ്, ലീഡിങ് ഫര്മാന്മാരായ ശ്രീകുമാര്‍, മോഹനബാബു, ഫയര്മാന്മാരായ പുഷ്പന്, അജീഷ്, രാജു എന്നിവര്‍ അഗ്നിശമന സേനക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."