പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഢംബര കാര്‍ 60 ലക്ഷം നികുതി അടച്ചു
കൊച്ചി: ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത PY-01C-Q 369 ബെന്റ്‌ലി ആഢംബര വാഹനത്തിന് 60 ലക്ഷം നികുതി. പെരുമ്പാവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് നികുതി അടച്ചത്. ആല്‍ഫാ സെയ്ത് മുഹമ്മദ് നസീറിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
പോണ്ടിച്ചേരി വാഹനങ്ങളുടെ നികുതി സ്വീകരിച്ചതില്‍ ഏറ്റവും അധികം തുകയാണ് ഇന്ന് സമാഹരിച്ചത്. ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പെരുമ്പാവൂരിന്റെ നടപടിയെ തുടര്‍ന്നാണ് ടാക്‌സ് ഒടുക്കാന്‍ ഇടയായത്.
വാഹന ഉടമയുടെ ഭാഗത്ത് നിന്ന് നികുതി അടയ്ക്കുന്നതിനു അനുകൂല നിലപാടാണ് ഉണ്ടായത്. പെരുമ്പാവൂര്‍ സബ്‌റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ രണ്ടും മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഒന്നും ഇതര സംസ്ഥാനവാഹനങ്ങള്‍ ഈ മാസം നികുതി അടച്ചിട്ടുണ്ട്.
ഏപ്രില്‍ 30നു ശേഷം എറണാകുളത്ത് ഡിമാന്‍ഡ് നോട്ടീസ് അയച്ചിട്ടുള്ള ഇതര സംസ്ഥാനവാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കുമെന്ന് മട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടറുടെ വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കേരളത്തില്‍ സ്ഥിരമായി ഓടിക്കുന്ന നികുതി അടക്കാത്ത ഇതര സംസ്ഥാനവാഹനങ്ങളുടെ പേരില്‍ ജപ്തിനടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."