അയ്യംമ്പുഴ പഞ്ചായത്തില്‍ അനധികൃത മണ്ണെടുപ്പ് സംഘങ്ങള്‍ സജീവം
അങ്കമാലി: മലയോര പ്രദേശമായ അയ്യംമ്പുഴ പഞ്ചായത്തില്‍ അനധികൃത മണ്ണെടുപ്പ് സംഘങ്ങള്‍ സജീവമാകുന്നു. ഇത്തരത്തില്‍ പ്രാദേശിക വാസികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത വിധത്തില്‍ മണ്ണെടുപ്പ് നടത്തിയിരുന്ന സംഘത്തെ അയ്യംമ്പുഴ പഞ്ചായത്തില്‍പ്പെട്ട ഒലിവ് മൗണ്ട് പ്രദേശത്ത് നിന്ന് അനധികൃതമായി മണ്ണെടുക്കാന്‍ ഉപയോഗിച്ചിരുന്ന പൊക്ലിന്‍ തഹസില്‍ദാരും സംഘവും പിടികൂടി. തറയില്‍ നിന്ന് മണ്ണെടുക്കുന്നുവെന്ന വ്യാജ്യേനയാണ് അയ്യംമ്പുഴ പ്രദേശത്തെ മലയോര പ്രദേശങ്ങളില്‍ നിന്ന് മലയിടിച്ച് മണ്ണെടുക്കുന്നത്. അനധികൃതമായി എടുക്കുന്ന മണ്ണ് ഈ പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് വരുന്ന നെല്‍പാടങ്ങളാണ് യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ നികത്തുന്നതിനാണ് ഉപയോഗിക്കുന്നത്.
പ്രാദേശിക രാഷ്ട്രീയക്കാരുടെയും പൊലിസ് ഉദ്യാഗസ്ഥരുടെയും റവന്യു ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണ് പഞ്ചായത്തില്‍ പാറമട ലോബിയ്ക്ക് പിന്നാലെ മണ്ണ് ലോബിയും സജീവമാകുന്നത്. മണ്ണെടുപ്പ് ദുസഹമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പലരും ഉദ്യോഗസ്ഥരോടും മറ്റും പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാറില്ല. പകരം വിവരം അറിയുന്ന മണ്ണ് മാഫിയ പരാതി പറഞ്ഞവരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.
പരാതിയില്‍ ഉറച്ചു നിന്നാല്‍ പൊലിസ് അടക്കമുള്ളവര്‍ മണ്ണ് മാഫിയ സംഘത്തെ മുന്‍കൂര്‍ അറയിച്ചതിനു ശേഷമാണ് മണ്ണെടുക്കുന്ന സ്ഥലത്ത് എത്തുന്നത്. അപ്പോഴയേക്കും മണ്ണെടുപ്പ് നടത്തുന്ന സ്ഥലത്ത് നിന്ന് വാഹനങ്ങളും പൊക്ലിനും മാറ്റിയിരിക്കും. ഇത്മൂലം മണ്ണെടുക്കുന്ന സംഘങ്ങളെ പിടികൂടാനും കഴിയുകയില്ല. പരിശോധനകള്‍ പൂര്‍ത്തീകരിച്ച് പോയതിനു ശേഷം അനധികൃതമായിട്ടുള്ള മണ്ണെടുപ്പ് സജീവമാകുകയും ചെയ്യും.
അറിയിക്കാതെ ഉദ്യോഗസ്ഥര്‍ എത്തിയാല്‍ അറിയിക്കുന്നതിന് വഴിയില്‍ ആളെ നിറുത്തുന്ന സംവിധാനവും മണ്ണ് മാഫിയ്ക്ക് ഉണ്ട്. ഇത്തരത്തില്‍ ഉണ്ടായിരുന്ന സംവിധാനവും ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തില്‍ തഹസില്‍ദാരും സംഘവും എത്തിയതുകൊണ്ടാണ് മണ്ണ് മാഫിയയെ പിടികൂടാന്‍ കഴിഞ്ഞത്.
പരിശോധനയ്ക്ക് തഹസില്‍ദാരും സംഘവും എത്തുന്നുണ്ടന്ന് മണ്ണ് മാഫിയയെ വിവരം അറിയിച്ചവരോട് ഉന്നതങ്ങളില്‍ വേണ്ട വിധത്തില്‍ കെട്ടിയിട്ടുണ്ടുന്നും കൊഴപ്പമില്ലെന്നുമാണ് മറുപടി പറഞ്ഞത്. ഇത് പ്രാദേശിക രാഷ്ട്രീയ, പൊലിസ്, ഉദ്യോഗസ്ഥ സംഘത്തിന്റെ കൂട്ടുകെട്ടിന്റെ തെളിവാണന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."