HOME
DETAILS

ഇന്ധന വില വര്‍ധന സ്വകാര്യ ബസുടമകള്‍ പണിമുടക്കിലേക്ക്

  
backup
April 28 2018 | 03:04 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d


പാലക്കാട്: സംസ്ഥാനത്ത് പുതുക്കിയ ബസ് ചാര്‍ജ്ജ് നിലവില്‍ വന്നതിന് ശേഷം ഡിസല്‍ വിലയില്‍ മാത്രം 9 രൂപയോളം വര്‍ധിച്ച സാഹചര്യത്തില്‍ സ്വകാര്യ ബസുകളുടെ നിലനില്‍പ്പിന് സര്‍ക്കാര്‍ ഡീസല്‍ സബ്‌സിഡി നിരക്കില്‍ നല്‍കണമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇടപ്പെടാത്ത പക്ഷം സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ താല്‍കാലികമായി സര്‍വിസ് നിര്‍ത്തിവെക്കണം. ഡീസല്‍ വില നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മിക്ക സ്വകാര്യ ബസുകളും മണ്ണെണ്ണ ഉപയോഗിച്ചാണ് സര്‍വിസ് നടത്തുന്നതെന്നും ഒരു വിഭാഗം സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ ആരോപണമുയര്‍ത്തുന്നുണ്ട്. ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുമ്പോള്‍ ഡീസലിന് 66 രൂപയായിരുന്നത് 71 രൂപയിലെത്തിയെന്നും നിലവിലെ സാഹചര്യത്തില്‍ നിരക്കുവര്‍ധന അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ പലതും ലാഭകരമല്ലാത്ത ട്രിപ്പുകള്‍ നിര്‍ത്തിവെക്കുകയാണെന്നും ഡീസല്‍ വില വര്‍ദ്ധനവിന് ആനുപാതികമായി സ്‌പെയര്‍ പാര്‍ട്ടുകളുടെ വിലയിലും കാര്യമായ വര്‍ധനവുണ്ടായതും സ്വകാര്യ ബസുടമകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ബസ് സര്‍വിസുകള്‍ ഉപേക്ഷിക്കുകയോ കുറഞ്ഞ നിരക്കില്‍ ഡീസല്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പെടുത്തുകയോ ചെയ്യണമെന്നും ഗോപിനാഥന്‍ ആവശ്യപ്പെട്ടു. ഇന്‍ഷ്വറന്‍സ് മേഖലകളിലും നികുതിയിനത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അധികമായി ചുമത്തിയ സെസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago