സഫീര്‍ വധം പത്ത് പ്രതികള്‍ക്കെതിരേ കുറ്റപ്പത്രം സമര്‍പ്പിച്ചു
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ യൂത്ത്ലീഗ് പ്രവര്ത്തകന് സഫീറിന്റെ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെയുളള കുറ്റപ്പത്രം കോടതിയില്‍ സമര്‍പ്പിച്ചു. സംഭവത്തില്‍ പൊലീസ് പിടികൂടിയ പ്രായപൂര്‍ത്തിയാവാത്ത ആളെ ഒഴിച്ച് പത്ത് പ്രതികള്‍ക്കെതിരെയുളള കുറ്റപത്രമാണ് വെളളിയാഴ്ച വൈകുന്നേരം മണ്ണാര്‍ക്കാട് ജൂഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
സംഭവത്തില്‍ കുന്തിപ്പുഴ തച്ചംകുന്നന്‍ വീട്ടില്‍ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേപ്പീടിക വീട്ടില്‍ മുഹമ്മദ് ഷാര്‍ജിന്‍ എന്ന റിച്ചു (20), മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജിന് സമീപം താമസിക്കുന്ന മുളയങ്കായില്‍ വീട്ടില്‍ റാഷിദ് (24), ചോമേരി ഗാര്ഡന് കോലോത്തൊടി വീട്ടില്‍ മുഹമ്മദ് സുബ്ഹാന് (20), കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ വീട്ടില്‍ അജീഷ്.പി എന്ന അപ്പുട്ടന് (24), ഓട്ടോ ഡ്രൈവര്‍ കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയില്‍ വീട്ടില്‍ സൈഫ് അലി എന്ന സൈഫു (22), കച്ചേരിപ്പറമ്പ് മേലേപീടിയേക്കല്‍ സഫീര്‍ എന്ന കൊച്ചു (28), കുന്തിപ്പുഴയിലെ നെല്ലിക്കവട്ടയില്‍ മുഹമ്മദ് റഫീഖ് എന്ന റഫീഖ് (23), കുന്തിപ്പുഴ ബംഗ്ലാവ്പടിയിലെ പുല്ലത്ത് ഹാരിസ് (28), കുന്തിപ്പുഴ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഹബീബ് എന്ന ഹബീബ് (20) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഇവരെ കൂടാതെ പിടിയിലായ പ്രായപൂര്‍ത്തിയാവാത്ത ആള്ക്കെതിരെയുളള കുറ്റപത്രം പാലക്കാട് ജുവനൈല്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന നടത്തിയ രണ്ട്പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. കുന്തിപ്പുഴ വരോടന്‍ വീട്ടില്‍ സിറാജുദ്ദീന്റെ മകന് സഫീറാണ് കോടതിപ്പടിയിലെ സ്വന്തം വസ്ത്രവ്യാപാര കടയില്‍ കുത്തേറ്റ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."