വീടെന്ന സ്വപ്നത്തിന് റേഷന്‍ കാര്‍ഡ് വിലങ്ങുതടിയാകുന്നു
എടപ്പാള്‍: റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ പട്ടികയില്‍നിന്നു പുറത്താകുന്നതായി പരാതി.
വീട്ടുടമയ്ക്ക് സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുകയുള്ളൂ. പദ്ധതിയില്‍ ഉള്‍പ്പെട്ട പലരുടെയും പേരുകള്‍ കുടുംബ കാര്ഡിലാണുള്ളത്. കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടും ഇതുവരെ പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടില്ല. കുടുംബത്തില്‍നിന്നു വിഹിതം വാങ്ങി വേറെ പോയവരും വാടകവീടുകളില്‍ താമസിക്കുന്നവരും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും റേഷന്‍ കാര്‍ഡ് ഇല്ലെന്ന പേരില്‍ പട്ടികയില്‍നിന്നു പുറത്താവുകയാണ്. ഈ തീരുമാനം മൂലം നിര്‍ധനരായ പലരും ദുരിതത്തിലായിരിക്കുകയാണ്. സ്വന്തമായി വീടെന്ന സ്വപ്നത്തിന് റേഷന്‍ കാര്‍ഡ് വിലങ്ങുതടിയാകുന്ന വിവരം അധികൃതരെ അറിയിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ലെന്ന് ഗുണഭോക്താക്കള്‍ പരാതി പറയുന്നു. അര്‍ഹരായ വിധവകള്‍ പോലും ഇക്കാരണത്താല്‍ നിലവില്‍ പട്ടികയ്ക്ക് പുറത്താണ്. ഇതുസംബന്ധിച്ച് മന്ത്രി ജലീല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഗുണഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."