നിലമ്പൂരിലെ മോഷണം: മോഷ്ടാക്കള്‍ക്ക് എളുപ്പമായത് ഗെയിറ്റിനു സമീപം ചിതറിക്കിടന്ന പത്രങ്ങള്‍
നിലമ്പൂര്‍: ജില്ലാ ആശുപത്രിക്ക് സമീപം നേവി ഉദ്യോഗസ്ഥന്റെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ മോഷ്ടാക്കള്‍ക്ക് തുണയായത് മൂന്നു ദിവസം പഴക്കമുള്ള പത്രങ്ങള്‍. ഗെയിറ്റിനു സമീപം മൂന്നു ദിവസത്തെ പത്രങ്ങള്‍ കിടക്കുന്നതാണ് വീട്ടില്‍ താമസക്കാരില്ലെന്ന് മനസിലാക്കി മോഷ്ടാക്കള്‍ക്ക് കവര്‍ച്ച നടത്താന്‍ സഹായകമായതെന്ന നിഗമനത്തിലാണ് പൊലിസ്. പ്രൊഫഷണല്‍ മോഷ്ടാക്കളുടെ രീതിയാണ് ഈ വീട്ടില്‍ നടന്നത്. സ്വര്‍ണങ്ങള്‍ക്ക് പുറമെ 33250 രൂപയും കവര്‍ന്നതായി കണ്ടെത്തി. വീട്ടുകാര്‍ തൃശൂര്‍ പൂരാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയി മടങ്ങി വന്നപ്പോഴാണ് മുന്‍വാതില്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുനില വീട്ടിലെ അലമാരകള്‍ വാരിവലിച്ചിട്ട നിലയിലാണ്. താക്കോലുകള്‍ മേശവലിപ്പിലിട്ടതും ഇവര്‍ക്ക് എളുപ്പത്തില്‍ അലമാരകള്‍ തുറക്കാന്‍ സഹായകരമായി.
വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പലക ഉപയോഗിച്ചാണ് വാതില്പാളിയില് വിടവുണ്ടാക്കി പൂട്ടുപൊളിച്ചത്. പലക കഷ്ണവും, മോഷ്ടാക്കളുടേതെന്ന് കരുതുന്ന തോര്‍ത്തും പൊലിസിന് കിട്ടി. സോഫയില്‍ കിടന്നും, മണിക്കൂറുകളോളം വീട്ടില്‍ ചെലവഴിച്ച് ഫ്രിഡ്ജിലെ ഭക്ഷണം ചൂടാക്കി കഴിച്ചും, മദ്യവും കുടിച്ച്, വീട്ടുകാരുടെ പേസ്റ്റും ബ്രഷും ഫെര്മ്യൂമുമെല്ലാം ഉപയോഗിച്ച ശേഷമാണ് സ്ഥലം വിട്ടത്. പുലര്‍ച്ചെ വീട്ടില്‍ വെളിച്ചം കണ്ടതായി അയല്‍വാസി മൊഴി നല്‍കിയിട്ടുണ്ട്. വീട്ടുകാരെത്തിയതാകുമെന്ന് കണ്ട് ശ്രദ്ധിച്ചില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."