HOME
DETAILS
MAL
'ബസുടമകളുടേത് വിദ്യാര്‍ഥികളോടുള്ള വെല്ലുവിളി'
backup
April 28 2018 | 05:04 AM
മലപ്പുറം: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് അനുവദിക്കില്ലെന്ന ബസുടമകളുടെ പ്രഖ്യാപനം ഒരിക്കലും നടക്കാത്ത സ്വപ്നവും വിദ്യാര്‍ഥി സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എം.എസ്.എഫ്. വിദ്യാര്‍ഥികള്‍ക്ക് നിലവിലുള്ള ആനുകൂല്യം ഒഴിവാക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിക്കാന്‍ പറ്റുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയതിലൂടെ വളരെ ദുര്‍ബലമായ ഒരു ഭരണകൂടമാണ് നമ്മുടെ സംസ്ഥാനം ഭരിക്കുന്നത് എന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെയും ബസ് മുതലാളിമാരുടെയും ഒത്തുകളിയാണ് ഈ പ്രഖ്യാപനമെങ്കില്‍ വിദ്യാര്‍ഥി സമൂഹത്തിന്റെ അതിരൂക്ഷമായ സമര പോരാട്ടങ്ങള്‍ക്കായിരിക്കും വരും ദിനങ്ങള്‍ സാക്ഷിയാവുകയെന്ന് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി അഹമ്മദ് സഹീര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."