കത്‌വ സംഭവത്തിലെ പ്രതികളെ പുറത്തുകൊണ്ടു വന്ന നിയമപാലകരിലാണ് ഇന്ത്യയുടെ പ്രതീക്ഷ: പി.കെ ഫിറോസ്
കാസര്‍കോട്: കാശ്മീരിലെ കത്‌വ സംഭവത്തിലെ പ്രതികളെ പുറത്തുകൊണ്ടുവന്ന നിയമപാലകരിലും പ്രക്ഷോഭവുമായി ഇറങ്ങിയ രാഹുല്‍ ഗാന്ധിയിലും കോണ്‍ഗ്രസിലുമാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മുസ്‌ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അണങ്കൂരില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് അജ്മല്‍ തളങ്കര അധ്യക്ഷനായി. അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യുവ കാര്‍ട്ടൂണിസ്റ്റിനുള്ള ദേശീയ അവാര്‍ഡ് നേടിയ അലി ഹൈദറിന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനും സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള ഗോള്‍ഡ് മെഡല്‍ മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാനും വിതരണം ചെയ്തു.
ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.ജി.സി ബഷീര്‍, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം ശിബു മീരാന്‍, ഹാരിസ് ബെദിര, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, മാഹിന്‍ കേളോട്ട്, അഡ്വ. വി.എം മുനീര്‍, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പടഌ എം.എ നജീബ്, അസീസ് കളത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു സമ്മേളന നഗരിയിലേക്കു പ്രകടനവുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."