സുഹ്‌റയുടെ മരണം: ലോറി ഡ്രൈവര്‍ അറസ്റ്റില്‍
ബദിയഡുക്ക: റോഡരികില്‍ പരുക്കുകളോടെ കണ്ടെത്തിയ സ്ത്രീ മരിച്ചത് വാഹനാപകടം കാരണമാണെന്നു കണ്ടെത്തിയതോടെ ലോറി ഡ്രൈവര്‍ക്കെതിരേ നരഹത്യാ കേസ്. നെല്ലിക്കട്ടയിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സുഹ്‌റ(48)യുടെ മരണവുമായി ബന്ധപ്പെട്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍ എടനീര്‍ കാനം ഹൗസിലെ കെ. മുഹമ്മദി(42)നെ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് സുഹ്‌റ പരുക്കുകളോടെ റോഡരികില്‍ വീണുകിടക്കുന്നതു കണ്ടത്. പിന്നീട് ചെങ്കളയിലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കര്‍ണാടകയിലെ വിട്ട്‌ല ഉക്കുടയിലേക്ക് ജില്ലിപ്പൊടി കയറ്റാന്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറി സുഹ്‌റയെ ഇടിച്ചത്.
അപകടം ശ്രദ്ധയില്‍പ്പെട്ടിട്ടും പരുക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാനോ പരിചരിക്കാനോ ശ്രമിക്കാത്തതിനാണു ലോറി ഡ്രൈവര്‍ മുഹമ്മദിനെതിരേ ജീവപര്യന്തം തടവു ലഭിക്കാവുന്ന വകുപ്പ് പ്രകാരം കേസെടുത്തതെന്ന് പൊലിസ് പറഞ്ഞു. വിട്ടഌയില്‍ നിന്നു ജില്ലിപ്പൊടി കയറ്റി പിടിക്കപ്പെടാതിരിക്കാനായി മുഹമ്മദ് ഉപ്പള കൈക്കമ്പ വഴിയാണ് ടിപ്പര്‍ ലോറി ചെര്‍ക്കളയിലേക്ക് ഓടിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ ടിപ്പര്‍ ലോറി അമിത വേഗതയില്‍ ഒാടിച്ചു പോകുന്നതായും സ്ത്രീയുടെ നിലവിളി കേട്ടതായും പരിസരവാസികള്‍ പൊലിസില്‍ വിവരമറിയിച്ചിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ടിപ്പര്‍ ലോറിയും ഡ്രൈവറും പിടിയിലാവുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."