നരേന്ദ്ര മോദി സര്‍ക്കാരിന്റെ അന്ത്യം ആസന്നമായി: പി.കെ ശ്രീമതി എം.പി
കാഞ്ഞങ്ങാട്: ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ അന്ത്യം കുറിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി എം.പി. കേന്ദ്രസര്‍ക്കാറിന്റെ യുവജന വഞ്ചനക്കെതിരേ ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്പോസ്റ്റ്ഓഫിസിനു മുന്നില്‍ ആരംഭിച്ച 24 മണിക്കൂര്‍ യുവജന ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. റെയില്‍വേ, എല്‍.ഐ.സി. ഇന്‍ഷ്വൂറന്‍സ് തുടങ്ങിയ മേഖലളിലെല്ലാം നിയമന നിരോധനമാണിപ്പോള്‍. വ്യവസായ മേഖലകളില്‍ തൊഴില്‍ നിയമങ്ങള്‍ മാറ്റിയെഴുതി തൊഴില്‍ സുരക്ഷിത്വം ഇല്ലാതാക്കി.
ദശലക്ഷക്കണക്കിനു തൊഴിലന്വേഷകരും തൊഴിലാളികളും അലയുന്ന രാജ്യത്ത് ഇവരെ വഴിയാധാരമാക്കുന്ന ഉത്തരവുകളാണ് സര്‍ക്കാര്‍ ഇറക്കികൊണ്ടിരിക്കുന്നതെന്നും ശ്രീമതി പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം ബിജു കണ്ടക്കൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മണികണ്ഠന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ. സബീഷ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ്ചന്ദ്രന്‍ , ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, എരിയാസെക്രട്ടറി എം. രാജ്മോഹന്‍, ഇ. പത്മാവതി, എം. ഗൗരി തുടങ്ങിയവര്‍, സി .ഐ. ടി. യു ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."