ഇടത്തോട്-ഒടയംചാല്‍ റോഡ് തകര്‍ന്നു; യാത്രാക്ലേശം രൂക്ഷം
ഇടത്തോട്: കിഴക്കന്‍ മലയോര മേഖലയില്‍നിന്നു കാഞ്ഞങ്ങാടേക്കുള്ള പ്രധാന റോഡായ ഇടത്തോട്-ഒടയംചാല്‍ റോഡ് തകര്‍ന്നു. ഇതു മൂലം മാസങ്ങളായി ഇതുവഴി യാത്രാക്ലേശം അനുഭവപ്പെടുകയാണ്. വെള്ളരിക്കുണ്ട്, പരപ്പ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് കാഞ്ഞങ്ങാടേക്കുള്ള എളുപ്പ മാര്‍ഗമാണ് ഈ റോഡ്.
ഇടത്തോട് മുതല്‍ നായിക്കയം തട്ടു വരെയുള്ള രണ്ടു കിലോമീറ്റര്‍ ഭാഗം പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞാണുള്ളത്. ഇരുചക്രവാഹനങ്ങള്‍ ഇവിടെ നിരവധി തവണ അപകടത്തിലും പെട്ടിട്ടുണ്ട്.
ബസുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോകുമ്പോള്‍ കരിങ്കല്‍ ചീളുകള്‍ തെറിച്ച് കാല്‍നടയാത്രക്കാര്‍ക്കും പരുക്കേല്‍ക്കാറുണ്ട്.
നായിക്കയം മുതല്‍ ഒടയംചാല്‍ വരെ പല സ്ഥലങ്ങളിലും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. സാധാരണ ഇടത്തോടുനിന്നു കാഞ്ഞങ്ങാടേക്ക് 40 മിനുട്ടുകൊണ്ട് വാഹനത്തില്‍ എത്തിച്ചേരാന്‍ കഴിയും.
എന്നാല്‍ റോഡ് തകര്‍ന്നതോടെ ഒരു മണിക്കൂറോളം എടുക്കുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. റോഡ് ഈ സ്ഥിതിയിലായിട്ടു മാസങ്ങളായെങ്കിലും ഗതാഗത യോഗ്യമാക്കാനുള്ള നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. നിരവധി തവണ ഇക്കാര്യം മന്ത്രിമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."