ഇരുമെയ്യാണെങ്കിലും മനമൊന്നായ്...
കാസര്‍കോട്്: ഇരട്ടകളുടെ പെരുമയില്‍ ഒരു സ്‌കൂള്‍ ജില്ലയില്‍ തന്നെ ശ്രദ്ധേയമാവുകയാണ്. ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ പതിനെട്ടിലധികം ജോഡി ഇരട്ടകളാണ് ചെങ്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠനം നടത്തുന്നത്. ഗ്രാമ പഞ്ചായത്തിലെ ബേര്‍ക്ക, പൊടിപ്പളം ഗ്രാമത്തിലാണ് ഇരട്ടകളുടെ സവിശേഷത കാണുന്നത്്. ഇരട്ടകളില്‍ പലരും സാമ്യമായതിനാല്‍ പെട്ടെന്നുതിരിച്ചറിയാന്‍ കഴിയാന്‍ പറ്റാത്തതുതന്നെയാണ് പ്രധാനപ്രശ്‌നമെന്ന് സ്‌കൂളിലെ അധ്യാപകന്‍ മാഹിന്‍ പറയുന്നു.
പ്രദേശത്തെ ഇരട്ടകളിലധികവും പഠിക്കുന്നത് ഈ വിദ്യാലയത്തിലാണ്. ഇരട്ടകളെ പെട്ടെന്നു തിരിച്ചറിയാനാകാതെ ക്ലാസ് ടീച്ചര്‍മാര്‍ വിഷമിക്കുകയാണ്. സ്‌കൂളില്‍ യൂനിഫോം നിര്‍ബന്ധമായതിനാല്‍ ഈകുസൃതി കുരുന്നുകളെ തിരിച്ചറിയാന്‍തന്നെ പ്രയാസം. പേരിലുമുണ്ട് പലര്‍ക്കും സാമ്യം. വിട്ടുപിരിയാനാവത്ത സൗഹൃദമായതിനാല്‍ എല്ലാ ജോഡികളെയും ഒരുഡിവിഷനിലാക്കിയാണ് പഠിപ്പിക്കുന്നത്. ഏഴാം ക്ലാസുകാരായ ഹാജിറ നെജില- സാറാ നഫ്‌ല, എട്ടാം ക്ലാസുകാരായ ഹാജിറ-സാറ, എല്‍.കെ.ജി വിദ്യാര്‍ഥികളായ നബിയ- നിഹാല, ഒന്നാം തരം വിദ്യാര്‍ഥികളായ സുഹൈന്‍-സുമൈന, അബ്ദുല്‍ മജീബ്-ഖദീജത്ത്്്് മുബീന, ഫര്‍സാന-ഫര്‍ഹാന്‍, സിനാന്‍-ഷഹബ് തുടങ്ങി തിരിച്ചറിയാന്‍ കഴിയാത്ത ഇരട്ടകളുടെ നിര ഇങ്ങനെ നീളുന്നു. ഇവരില്‍ ബന്ധുക്കളായവരും ഉണ്ട്്. നേരത്ത സ്്കൂളില്‍ 40 ജോഡി വരെ കുട്ടികള്‍ ഉണ്ടായ സാഹചര്യമുണ്ടായിരുന്നു.
കഴിഞ്ഞ ഇരുപത് വര്‍ഷമായി സ്‌കൂളില്‍ പഠിക്കുന്ന ഇരട്ടകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഒരേവേഷത്തിലും ഭാവത്തിലും എത്തുന്ന ഇവര്‍ എല്ലാക്കാര്യത്തിലും ഒത്തൊരുമയാണ് കാട്ടുന്നത്. ഒരാള്‍ സ്‌കൂളില്‍ വരുന്നില്ലെങ്കില്‍ കൂടെയുള്ളയാളും സ്‌കൂളില്‍ വരില്ല. സുഖത്തിലും ദുഃഖത്തിലും പഠനപ്രവര്‍ത്തനത്തിലും ഒരുപോലെയാണ്്്. ഇത്തവണ പ്രവേശനോല്‍സവത്തില്‍ നാലുജോഡി ഇരട്ടകളാണ് നവാഗതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."