ഹജ്ജ് ക്യാംപ് സുതാര്യമാക്കാന്‍ സബ്കമ്മിറ്റികള്‍ക്ക് രൂപംനല്‍കി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ സബ്കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് സബ്കമ്മിറ്റികള്‍ക്ക് രൂപംനല്‍കിയത്. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് നെടുമ്പാശ്ശേരിയിലെ സംസ്ഥാന ക്യംപിന്റെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്.
മുന്‍വര്‍ഷത്തേക്കാളും ഹജ്ജ് തീര്‍ഥാടകര്‍ ഇത്തവണ അധികമുള്ളതിനാല്‍ ഹജ്ജ് ക്യാംപില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. സിയാലിന്റെ സഹകരണം ലഭ്യമായതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി.
ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി അംഗങ്ങളായ എം.അഹമ്മദ് മൂപ്പന്‍(ഭക്ഷണം), എ.കെ അബ്ദുറഹിമാന്‍(വളണ്ടിയര്‍), എച്ച്.ഇ മുഹമ്മദ് ബാബുസേട്ട്(താമസം), ശരീഫ് മണിയാട്ടുകുടി(ഗതാഗതം), തെടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി(തസ്‌കിയത്ത്) എന്നിവരെ ചുമതലപ്പെടുത്തി. കൂടാതെ നെടുമ്പാശ്ശേരി പ്രദേശത്തുള്ളവരുടെയും സഹായംതേടും. ഹജ്ജ്കാര്യ വകുപ്പുമന്ത്രി കെ.ടി ജലീലുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. റമദാനു ശേഷം ഹജ്ജ് കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ഹജ്ജ് പ്രതിനിധികളും അവസരോചിതമായി കേന്ദ്രത്തില്‍ ഇടപെട്ടതിനാലാണ് ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. അഞ്ചാം വര്‍ഷക്കാരയ 8317 പേര്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്. 70 വയസിനു മുകളില്‍ പ്രായമുള്ള 1626 പേര്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ ലക്ഷദ്വീപില്‍നിന്ന് 300 പേര്‍ക്കും മാഹിയില്‍നിന്ന് 40 പേര്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കുകൂടി സൗകര്യം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിനു കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടത് വര്‍ഷങ്ങളായി കാത്തിരുന്ന അപേക്ഷകര്‍ക്ക് ഗുണംചെയ്തതായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കഴിഞ്ഞവര്‍ഷം എയര്‍ഇന്ത്യയുടെ സര്‍വിസുകള്‍ താളംതെറ്റാത്തതും സിയാലിന്റെ പരിപൂര്‍ണ പിന്തുണയും ഹജ്ജ് കമ്മിറ്റിയുടെ നിയന്ത്രണവുമാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ വിജയത്തിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഹജ്ജ് സെക്രട്ടറി എസ്.വെങ്കിടേസപതി ഐ.എ.എസ്, അംഗങ്ങളായ പ്രൊഫ. എ.കെ അബ്ദുല്‍ഹമീദ്, എം.അഹമ്മദ് മൂപ്പന്‍, ശരീഫ് മണിയാട്ടുകുടി, എച്ച്.ഇ മുഹമ്മദ് ബാബുസേട്ട്, വി.മുഹമ്മദ് മോന്‍ ഹാജി, ഡോ. ഇ.കെ അഹമ്മദ് കുട്ടി, ഹജ്ജ് അസി.സെക്രട്ടറി ഇ.സി മുഹമ്മദ്, കോഡിനേറ്റര്‍ മുജീബ് പുത്തലത്ത് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."