കര്‍ണാടക പ്രചാരണം അഖിലേഷിനും മായാവതിക്കും രാഷ്ട്രീയ ഉല്ലാസ യാത്ര പരിഹാസവുമായി ബി.ജെ.പി
ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച കര്‍ണാടകത്തില്‍ പ്രചാരണത്തിന് പോയ അഖിലേഷ് യാദവിനേയും മായാവതിയേയും പരിഹസിച്ച് ഉത്തര്‍പ്രദേശ് ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠി. ഇരുവരും കര്‍ണാടകയിലേക്ക് പോകുന്നത് രാഷ്ട്രീയ ഉല്ലാസ യാത്രയായിട്ടാണ്. യോഗി ആദിത്യ നാഥിന്റെ കര്‍ണാടക സന്ദര്‍ശനത്തിനെതിരായ വിമര്‍ശനം സൂചിപ്പിച്ചാണ് രാകേഷ് ത്രിപാഠിയുടെ പ്രതികരണം.
കര്‍ണാടകയിലെ ജനങ്ങളും ബി.ജെ.പി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടാണ് യോഗി ആദിത്യനാഥ് കര്ണാടയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് മൂന്ന് മുതല്‍ യോഗി ആദിത്യനാഥ് കര്‍ണാടകയില്‍ 35ഓളം തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പങ്കെടുക്കുന്നുണ്ട്.
ജാതി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് എസ്.പിയും ബി.എസ്.പിയും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജെ.ഡി.എസുമായി സഖ്യത്തിലാണ് മായാവതിയുടെ ബി.എസ്.പി കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 20 സീറ്റിലാണ് ബി.എസ്.പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ഒരു ഡസനോളം സീറ്റില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."