അശ്വതി ജ്വാലയ്ക്കെതിരെ കേസെടുക്കാനുള്ള നീക്കം ഫാസിസമാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണനുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെ കേസെടുക്കാനുള്ള നീക്കം സര്‍ക്കാരിന്റെ വികൃതമായ ഫാസിസ്റ്റ് മുഖം ഒരിക്കല്‍ക്കൂടി പുറത്തു കൊണ്ടുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിക്കെതിരേ മിണ്ടിയാല്‍ പോലും നടപടി ഉണ്ടാവുമെന്ന ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകിരക്കാനാവില്ല. ഏകാധിപത്യമല്ല, ജനാധിപത്യമാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ മറക്കരുത്.
ലിഗയെ കാണാതായപ്പോള്‍ അവരെ കണ്ടത്താന്‍ ബാദ്ധ്യസ്ഥരായ ഭരണകൂടവും പൊലീസും അത് ചെയ്യാതിരുന്നപ്പോഴാണ് അശ്വതി സഹായത്തിനെത്തിയത്. മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും വീഴ്ച ചൂണ്ടിക്കാട്ടിയതിനാണ് നടപടി എടുക്കുന്നത്. സാധുക്കളെ സഹായിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണ് അശ്വതി നടത്തിവരുന്നതെന്നാണ് മനസിലാക്കുന്നത്. നിസ്സഹായരായ വിദേശികളെ സഹായിക്കുകയും സത്യം കണ്ടത്താന്‍ ശ്രമിക്കുകയും ചെയ്തതിന് അശ്വതിയെ അഭിനന്ദിക്കുകയാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."