മെക്കാനിക്കല്‍ എന്‍ജിനിയര്‍മാരല്ല, സിവില്‍ എന്‍ജിനിയര്‍മാരാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതേണ്ടത്: വിചിത്ര വാദവുമായി വീണ്ടും ബിപ്ലബ്
അഗര്‍ത്തല: മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ് പരാമര്‍ശത്തിനു പിന്നാലെ പുതിയ പുതിയ 'കണ്ടുപിടുത്ത'ങ്ങളുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. സിവില്‍ സര്‍വിസിന് അപേക്ഷിക്കേണ്ടത് 'സിവില്‍' എന്‍ജിനീയര്‍മാരാണെന്നാണ് ബിപ്ലബിന്റെ പുതിയ വാദം.
സിവില്‍ സര്‍വിസിന് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും കൂടി പറഞ്ഞുവച്ചു. അഗര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പൊക്കെ മാനവിക വിഷയങ്ങള്‍ പഠിച്ചവരായിരുന്നു സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ ആയിരുന്നത്. പിന്നീട് ഡോക്ടര്‍മാരും എന്‍ജീനിയര്‍മാരും സിവില്‍ സര്‍വിസിലേക്ക് കടന്നുവരാന്‍ തുടങ്ങി. എന്നിരുന്നാലും മെക്കാനിക്കല്‍ എന്‍ജീനിയര്‍മാര്‍ സിവില്‍ സര്‍വിസിന് പോകരുത്. സിവില്‍ എന്‍ജീനിയര്‍മാരാണ് സിവില്‍ സര്‍വിസ് തെരഞ്ഞെടുക്കേണ്ടത്. കാരണം ഭരണനിര്‍വഹണത്തില്‍ നടക്കുന്നത് സമൂഹത്തിന്റെ നിര്‍മാണമാണ്. സിവില്‍ എന്‍ജിനിയേഴ്‌സിന് കെട്ടിടങ്ങള്‍ പണിത പരിജ്ഞാനമുണ്ടെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു.
മഹാഭാരത കാലത്ത് സാറ്റലൈറ്റും ഇന്റര്‍നെറ്റും ഉണ്ടായിരുന്നുവെന്നായിരുന്നു നേരത്തെ വിവാദമായ ബിപ്ലവിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."