HOME
DETAILS

സൗമ്യ എങ്ങനെ കൊലയാളിയായി

  
backup
April 28 2018 | 17:04 PM

soumiya-egane-kolayali

ആദ്യമേ പറയട്ടെ, ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ക്രൂരസംഭവമാണ് കഴിഞ്ഞദിവസം പുറംലോകമറിഞ്ഞ പിണറായിയിലെ മൂന്നു കൊലപാതകങ്ങള്‍. രാഷ്ട്രീയകൊലപാതകങ്ങള്‍ ഏറെ കണ്ടിട്ടും കുലുങ്ങിയിട്ടില്ലാത്ത ഈ ചുവന്നമണ്ണുപോലും ഞെട്ടിത്തരിച്ച സംഭവമാണത്. തനിക്കു ജന്മം നല്‍കിയ മാതാപിതാക്കളെയും താന്‍ നൊന്തുപെറ്റ കുഞ്ഞിനെയും ഒരു തെറ്റിന്റെയും പേരിലല്ലാതെ ഒരു യുവതി വിഷംകൊടുത്തു കൊല്ലുക! കൊലയാളിയായ യുവതി തുറന്നു സമ്മതിച്ചിട്ടുപോലും മലയാളി മനസ്സിന് ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത കാര്യമാണത്.
പിണറായിയിലെ പടന്നക്കര വണ്ണത്താംവീട്ടില്‍ സൗമ്യ എട്ടുംപൊട്ടും തിരിയാത്ത മകളെ കൊന്നത് അനുസരണക്കേടു കാണിച്ചതു കൊണ്ടല്ല. ദ്രാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിനെക്കുറിച്ചു ചിന്തിക്കാതെ എന്തിനെങ്കിലും വാശിപിടിച്ചതുകൊണ്ടുമല്ല. സ്വന്തംവീട്ടിലെ കിടപ്പുമുറിയില്‍ വച്ചുള്ള തന്റെ വഴിവിട്ട ഇടപാടുകള്‍ മകള്‍ കണ്ടുപോയെന്ന ഒറ്റക്കാരണം കൊണ്ടാണ്. അതിന്റെ പേരില്‍ പിഞ്ചുകുഞ്ഞായ മകളെ കൊന്നവള്‍ സത്യത്തില്‍ മാതാവെന്ന പേരിന് അര്‍ഹയേയല്ല.
ഏറെക്കഴിയാതെ വീണ്ടും സൗമ്യ കൊലയാളിയായി. ഇത്തവണ വകവരുത്തിയതു തനിക്കു ജന്മം നല്‍കിയ, തന്നെ പോറ്റിവളര്‍ത്തിയ, ഇപ്പോള്‍ വൃദ്ധരും അവശരുമായ മാതാപിതാക്കളെയാണ്. പിതാവ് കുഞ്ഞിക്കണ്ണന്‍ ആരോഗ്യമുള്ള കാലത്തോളം അധ്വാനിച്ചു കുടുംബം പുലര്‍ത്തിയയാളാണ്. പ്രായവും രോഗവും തീര്‍ത്തും അവശനാക്കിയ അവസ്ഥയിലായിരുന്നു ഒടുവില്‍ അദ്ദേഹം. പിന്നീട് കുടുംബത്തിന്റെ നെടുംതൂണായത് അമ്മ കമലയായിരുന്നു. വീട്ടുപണിയെടുത്താണ്, ഭര്‍ത്താവുപേക്ഷിച്ച മകളും കുട്ടികളുമുള്‍പ്പെടുന്ന കുടുംബത്തെ അവര്‍ തീറ്റിപ്പോറ്റിയത്.
മകളെ എലിവിഷം കൊടുത്തു കൊന്ന സൗമ്യ പിന്നീട് അതേ രീതിയില്‍ മാസങ്ങള്‍ക്കുശേഷം ഇല്ലാതാക്കിയത് തനിക്കു ജീവിതത്തിന്റെ നല്ലൊരു പങ്കും താങ്ങും തണലുമായിരുന്ന മാതാപിതാക്കളെയാണ്. അത്തരമൊരു ക്രൂരത ചെയ്ത യുവതി തീര്‍ച്ചയായും മകള്‍ എന്ന പേരിന് അര്‍ഹയേയല്ല. ഈ മൂന്നു കൊലപാതകങ്ങളുടെയും പേരില്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവള്‍ക്കു ലഭിക്കുക തന്നെ വേണം.
കാരണം, ഈ കൊലപാതകങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഓര്‍ക്കാപ്പുറത്തല്ല ഈ കൊലപാതകങ്ങള്‍ മൂന്നും നടന്നത്. ആസൂത്രിതമയാണ്. അതും പരസഹായമില്ലാതെ പല ഘട്ടങ്ങളിലായി. ഏറ്റവും ഉറ്റവരെ കൊന്നിട്ടും മനശ്ചാഞ്ചല്യമില്ലാതെ 'ഞാനൊന്നുമറിഞ്ഞില്ലെ'ന്ന മട്ടില്‍ നിഷ്‌കളങ്കയെപ്പോലെ കഴിയുകയായിരുന്നു സൗമ്യയെന്നാണു വാര്‍ത്ത.
ആരും സംശയിക്കാതിരിക്കാന്‍ തനിക്കും വിഷബാധയേറ്റതായി നടിക്കുകയും ആശുപത്രിയില്‍ കഴിയുകയും ചെയ്തു. ഇത്രയൊക്കെ കുടിലയായതുകൊണ്ടാണല്ലോ സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ പിണറായിയിലെ ആണും പെണ്ണും യുവാക്കളും വൃദ്ധരുമടങ്ങുന്ന ജനക്കൂട്ടം അവള്‍ക്കുനേരേ കൂകിയാര്‍ത്തത്.
ഇത്രയും നമ്മുടെ മുന്നിലെത്തിയ വിവരങ്ങള്‍.
ഇനി നാം കാണാതെ പോയ ചില നഗ്നസത്യങ്ങള്‍.
ആ യാഥാര്‍ഥ്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനു മുമ്പു രണ്ടുചോദ്യങ്ങള്‍ നാം നമ്മോടു തന്നെ ചോദിക്കേണ്ടതുണ്ട്.
(1) സൗമ്യയെ കൊലപാതകിയാക്കിയതിന്റെ ഉത്തരവാദിത്വം അവള്‍ക്കാണോ.
(2) തെളിവെടുപ്പിനായി കൊണ്ടുവന്ന സൗമ്യയെ കൂവിയാര്‍ത്ത ജനക്കൂട്ടത്തിന് അങ്ങനെ ചെയ്യാനുള്ള അര്‍ഹതയുണ്ടോ.
ചോദ്യം ചെയ്യലില്‍ ഏറെനേരം കുലുങ്ങാതെ നിന്ന സൗമ്യ ഒടുവില്‍ പൊലിസിനു മുന്നില്‍ ഹൃദയം പൊട്ടി പറഞ്ഞ ചില കാര്യങ്ങള്‍ നാം കാണാതെ പോകരുത്. പിഴച്ചു ജീവിച്ചവരും പിഴച്ചു ജീവിക്കുന്നവരുമായ പല സ്ത്രീകളെയും പോലെ സൗമ്യയും ആ മാര്‍ഗം ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുകയായിരുന്നില്ലെന്ന് അവളുടെ വാക്കുകള്‍ തെളിയിക്കുന്നു. നിവൃത്തികേടാണ് അവളെ അതിലേയ്ക്കു തള്ളിവിട്ടത്.
വിവാഹം കഴിച്ചു നല്ല കുടുംബിനിയായി കഴിഞ്ഞവളാണു താനെന്നാണു സൗമ്യ പൊലിസിനോടു പറഞ്ഞത്. തികച്ചും പതിവ്രത. പക്ഷേ, ശാന്തമായ ആ ജീവിതം ഏറെനാള്‍ തുടരാനായില്ല. ഭര്‍ത്താവ് സംശയരോഗിയായിരുന്നു. ഒരു തെറ്റും ചെയ്യാത്ത ഭാര്യയെ പല പല കാരണങ്ങള്‍ കണ്ടെത്തി ഉപദ്രവിച്ചു. എല്ലാ ദിവസവും ഭേദ്യം ചെയ്യല്‍ അനുഭവിക്കേണ്ടി വന്നു, അവള്‍ക്ക്. എന്നിട്ടും അടങ്ങിയൊതുങ്ങി കഴിഞ്ഞു.
രണ്ടാമത്തെ കുഞ്ഞു പിറന്നപ്പോള്‍ അതു തന്റേതല്ലെന്നായി ഭര്‍ത്താവ്. ആണെന്നു തെളിയണമെങ്കില്‍ താന്‍ നല്‍കുന്ന വിഷം കഴിക്കണമെന്നു ശഠിച്ചു. സ്വന്തം ജീവിതമാണ് ഹോമിക്കപ്പെടുന്നതെന്ന് അറിഞ്ഞിട്ടും പാതിവ്രത്യം തെളിയിക്കാന്‍ സൗമ്യ അതും അനുസരിച്ചു. കൊല്ലാനല്ല, മരിക്കാനാണ് അവള്‍ തയാറായത്. അന്ന് എന്തോ ഭാഗ്യത്തിനു ജീവന്‍ തിരിച്ചുകിട്ടി.
ഭാര്യയുടെ പാതിവ്രത്യത്തില്‍ സംശയിച്ചു വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ജയിലഴിയെണ്ണിക്കാമായിരുന്നു. അതിനവള്‍ക്കു പിന്തുണ കൊടുക്കാനും സ്വന്തം കാലില്‍ നില്‍ക്കാനൊരു ജീവിതമാര്‍ഗം നേടിക്കൊടുക്കാനുമുള്ള ചുമതല ഈ സമൂഹത്തിനും ഭരണകൂടത്തിനുമുണ്ടായിരുന്നില്ലേ. സ്ത്രീശാക്തീകരണമെന്നു മുഴത്തിനു മുഴത്തിനു വിളിച്ചുകൂവുന്നവര്‍ ആരെങ്കിലും അതിനു തയാറായോ. പകരം, കുടുംബം തകര്‍ക്കേണ്ടെന്ന് ഉപദേശിക്കുകയാണ് പലരും ചെയ്തത്. അവള്‍ അതും അനുസരിച്ചു.
എന്നിട്ടും അവളുടെ ഭര്‍ത്താവ് രണ്ടു പിഞ്ചുപെണ്‍കുഞ്ഞുങ്ങളെയും അവളെയും ഇരുട്ടില്‍ത്തള്ളി കടന്നു കളഞ്ഞു. അത്തരമൊരു ഭര്‍ത്താവില്‍നിന്ന് അവള്‍ക്കും മക്കള്‍ക്കുമുള്ള ജീവിതോപാധി നേടിക്കൊടുക്കാനും ഒരു വനിതാസംഘടനയും സ്ത്രീപക്ഷവാദിയും മുന്നോട്ടുവന്നില്ല. വനിതാകമ്മിഷനും സര്‍ക്കാരിന്റെ വനിതാക്ഷേമവകുപ്പും അവളുടെ ദുരിതം അറിഞ്ഞില്ല. കൊട്ടിഘോഷിക്കപ്പെടുന്ന ഒരു പദ്ധതിയും അവളുടെ നേരേ കനിവു കാട്ടിയില്ല.
വൃദ്ധരായ മാതാപിതാക്കള്‍ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കും ആശ്രയം അവള്‍ മാത്രം. അപ്പോഴും അവള്‍ അധ്വാനിച്ചു ജീവിക്കാനാണു തയാറായത്. അണ്ടിക്കമ്പനിയിലെ തുച്ഛവേതനം കുടുംബം പുലര്‍ത്താന്‍ തികയുമായിരുന്നില്ല. ഇതിനിടയില്‍ പരപ്രേരണയാല്‍ അവള്‍ മാനം വിറ്റു ജീവിക്കാന്‍ നിര്‍ബന്ധിതയായി. സ്വന്തം മകളും മാതാപിതാക്കളും അതിനു ദൃക്‌സാക്ഷികളായപ്പോള്‍ കുറ്റബോധം നിറഞ്ഞ അവളുടെ മനസ്സിനെ ചെകുത്താന്‍ കീഴടക്കി.
ആദ്യം പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കട്ടെ. ക്രൂരമായ അരുംകൊലയ്ക്കു കൊടുക്കാവുന്ന പരമാവധി ശിക്ഷ സൗമ്യയ്ക്കു ലഭിക്കേണ്ടതുണ്ട്.
അതോടൊപ്പം, നാമോരോരുത്തരും തീര്‍ച്ചായായും ചിന്തിക്കേണ്ടിയിരിക്കുന്നു, സൗമ്യ നടത്തിയ അരുംകൊലകള്‍ക്ക് യഥാര്‍ഥ കാരണക്കാര്‍ ആരൊക്കെയാണെന്ന്.
അവളുടെ നേരേ കൂവിയാര്‍ത്ത നാട്ടുകാരോടും മനസ്സുകൊണ്ടു കൂവിയാര്‍ത്ത മറ്റു ദേശക്കാരോടും ക്രിസ്തു പറഞ്ഞ ഒരു വാചകം പറയാതിരിക്കാന്‍ നിര്‍വാഹമില്ല,
'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  2 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago