സഹോദരങ്ങളുടെ തര്‍ക്കം; മൂന്നുപേര്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: പാര്‍ക്കിങ്ങിനെച്ചൊല്ലി സഹോദരന്മാര് തമ്മിലുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ട് സഹോദരങ്ങളും ഇതിലൊരാളുടെ ഭാര്യയുമാണ് മരിച്ചത്.
ബിസിനസുകാരനായ ജസ്പാല്‍ സിങ്, ഭാര്യ പ്രബ്ജോദ്, ജസ്പാലിന്റെ സഹോദരന് ഗുര്‍ജീത് സിങ് എന്നിവരാണ് മരണപ്പെട്ടത്. മൂന്നു നിലകളുള്ള ബംഗ്ലാവിന്റെ രണ്ട് ഭാഗങ്ങളിലായാണ് സഹോദരങ്ങളുടെ താമസം. ഇവര്‍ക്ക് രണ്ടുപേര്‍ക്കുമായി ആകെ ഒന്‍പത് കാറുകളാണ് ഉള്ളത്. ഇത് പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. 100 കോടിയോളം വരുന്ന പൈതൃകസ്വത്തുമായി ബന്ധപ്പെട്ട് നേരത്തെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നിലനിന്നിരുന്നു.
തന്റെ ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ സഹോദരന്റെ ഓഡി കാര്‍ മാറ്റണമെന്ന ഗുര്‍ജീതിന്റെ ആവശ്യമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. ഗുര്‍ജീതിനെ കുത്തിയ ജസ്പാലിനെയും തടയാന്‍ ശ്രമിച്ച ഭാര്യയെയും ഗുര്‍ജീതിന്റെ അംഗരക്ഷകരായ വിക്കി, പവന് എന്നിവര്‍ ചേര്‍ന്ന് വെടിവയ്ക്കുകയായിരുന്നു. രണ്ട് സുരക്ഷാ ഗാര്‍ഡുമാരെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."