നിര്‍ണായകമായി മോദി-ജിന്‍പിങ് അനൗദ്യോഗിക കൂടിക്കാഴ്ച
ബെയ്ജിങ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്ങിന്റെയും ഇടയില്‍ നടന്ന അനൗദ്യോഗിക ചര്‍ച്ച ഇരു രാജ്യങ്ങളുടെയും ബന്ധങ്ങളില്‍ പുതിയ ചുവട്‌വയ്പായി.
ഒരു തരത്തിലുള്ള കരാറുകളും സംയുക്ത പ്രസ്താവനകളും നടത്തിയിട്ടില്ലെങ്കിലും നിര്‍ണായകമായ തീരുമാനങ്ങള്‍ ഇരുരാജ്യങ്ങളും സ്വീകരിച്ചു. അതിര്‍ത്തി, പട്ടുപാത, തീവ്രവാദ വിരുദ്ധ പോരാട്ടം, അഫ്ഗാനിലെ സംയുക്ത പദ്ധതി എന്നിവയിലും സുപ്രധാന വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ഇന്നലെ നാല് മണിക്കൂറിനിടെ ഇരു നേതാക്കളും ആറു യോഗങ്ങളാണ് നടത്തിയത്.
രാവിലെ ചൈനീസ് നഗരമായ വുഹാനിലെ കിഴക്കന്‍ തടാകക്കരയിലെ ഉദ്യോനത്തിലൂടെ നടത്തിയ സഞ്ചാരത്തിനിടെ പ്രദേശത്തിന്റെ പ്രത്യേകതകളും പ്രാധാന്യവും ജിന്‍പിങ് മോദിക്ക് വിശദീകരിച്ച് കൊടുത്തു. ശേഷം പരമ്പരാഗതമായ രീതിയില്‍ ചായ സല്‍ക്കാരം. ഒരു മണിക്കൂര്‍ നീണ്ട ബോട്ട് യാത്രക്കിടെ ഇരുവരും ദീര്‍ഘ ചര്‍ച്ചകള്‍ നടത്തി.
ബോളിവുഡില്‍ നിന്നും ഇന്ത്യയിലെ മറ്റു ഭാഷകളില്‍ നിന്നുമുള്ള സിനിമകള്‍ കണ്ടിട്ടുണ്ടെന്നും അവ ഏറെ ഇഷ്ടമാണെന്നും ജിന്‍പിങ് പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ ചൈനയിലേക്കും തിരിച്ചും ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൃഷി, സാങ്കേതികം, ഊര്‍ജം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ നടന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."