മലാപ്പറമ്പ് സ്കൂള്‍ അടച്ചു പൂട്ടണമെന്ന് സുപ്രിംകോടതിയും
ന്യൂഡല്‍ഹി: മലാപ്പറമ്പ് സ്കൂള്‍ അടച്ചു പൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി. മലാപ്പറമ്പ് സ്കൂള്‍ ജൂണ്‍ 8 നകം അടച്ചു പൂട്ടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തവ് ഉടന്‍ നടപ്പിലാക്കാന്‍ സുപ്രിംകോടതി നിര്‍ദ്ദേശിച്ചു.
75 കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. വിദ്യാഭ്യാസ നിയമപ്രകാരമാണ് സംസ്ഥാനത്തെ സ്കൂളുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സ്കൂള്‍ അടച്ചു പൂട്ടണമെങ്കില്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ കൂടി അനുമതി വേണം എന്ന വാദവും കോടതി മുഖവിലയ്ക്കെടുത്തില്ല.
ഒരു വര്‍ഷത്തെ നോട്ടീസ് പിരീഡ് നല്‍കിയാണ് മാനേജ്മെന്റ് സ്കൂള്‍ പൂട്ടാന്‍ ഒരുങ്ങുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിയമം അനുസരിച്ച് സ്കൂള്‍ അടച്ചുപൂട്ടാനുള്ള എല്ലാ അവകാശവും സ്കൂള്‍ മാനേജ്മെന്റിന് ഉണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.ജസ്റ്റിസ് പി.സി ഘോഷ് അധ്യക്ഷനായ ബഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."