ഭാവിയിലേക്ക് വാതിലുകള്‍ തുറന്ന് സുപ്രഭാതം കരിയര്‍ ഗൈഡന്‍സ് ക്ലാസ്
കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഭാവിയുടെ വാതിലുകള്‍ തുറന്നും പ്രചോദനം നല്‍കിയും സുപ്രഭാതം കരിയര്‍ ഗൈഡന്‍സ് ക്ലാസ്. പ്ലസ് ടു പരീക്ഷ എഴുതിയ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടി കോട്ടക്കല്‍ ബി. സ്‌കൂളിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
അവസരങ്ങളുടെ ബാഹുല്യം കാരണം പ്രതിസന്ധിയിലാകുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കു വഴികാട്ടിയാവുന്ന ക്ലാസുകളും പരിശീലനങ്ങളുമായിരുന്നു പരിപാടിയുടെ ഭാഗമായി ഒരുക്കിയത്. സമസ്ത ഓഡിറ്റോറിയത്തില്‍ പരിപാടി ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളുടെ കാലത്ത് ജനിക്കാന്‍ അവസരം ലഭിച്ച ഇന്നത്തെ കുട്ടികള്‍ വലിയ ഭാഗ്യം ലഭിച്ചവരാണെന്നും ലോകത്തു നടക്കുന്ന തിന്മകളേക്കാള്‍ ചുറ്റുമുള്ള നന്മയെ കാണാന്‍ കഴിയണമെന്നും ഭാവിയെ ഭാവനാ പൂര്‍ണമായി രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷനായി. ഇന്റര്‍നാഷനല്‍ ട്രൈനര്‍ ടി.എം മന്‍സൂറലി, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ഫൈസല്‍ പി.സൈദ്, സീനിയര്‍ മജീഷ്യന്‍ ആര്‍.കെ മലയത്ത് വിവിധ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍ സംസാരിച്ചു.
സുപ്രഭാതം സ്ട്രാറ്റിജ് മാനേജര്‍ അബൂബക്കര്‍ സ്വാഗതവും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നാഫിഅ് കെ.സി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."