2030ല്‍ സഊദി സ്വകാര്യ മേഖലയിലെ ആഭ്യന്തര ഉല്പാദനം ഉയര്‍ത്തും
ജിദ്ദ: സഊദിയില്‍ 2030 ആകുന്നതോടെ സ്വകാര്യ മേഖലയിലെ ആഭ്യന്തര ഉല്പാദനം 65 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക വികസനകാര്യ സമിതി.
ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ക്ക് സമിതി അംഗീകാരം നല്കി.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് സ്വകാര്യ മേഖലക്ക് കൂടുതല്‍ പങ്കാളിത്തം നല്കി വികസനം നടപ്പാക്കുന്നത്.
സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും സഹായിക്കും.
സാമ്പത്തിക വികസനത്തിനു ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന് സ്വകാര്യ സംരംഭകരെയും നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കും. സ്വകാര്യ മേഖലയിലുണ്ടാകുന്ന ഉണര്‍വ് ആഭ്യന്തരമായും അന്താരാഷ്ട്ര മേഖലയില്‍ നിന്നും കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയും.
സഊദിയില്‍ ഏറ്റവും വലിയ നിക്ഷേപങ്ങളാണ് വിനോദ മേഖലയില്‍ അന്താരാഷ്ട്ര രംഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
സിനിമാ തിയറ്റര്‍, 26,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മാണം പുരോഗമിക്കുന്ന നിയോം പദ്ധതി, ഖിദ്ദിയ വിനോദ നഗരം എന്നിവിടങ്ങളില്‍ വന്‍തോതില്‍ വിദേശ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
സ്വകാര്യ മേഖലയില്‍ 40 ശതമാനമുള്ള ആഭ്യന്തര ഉല്പാദനം 2030 ആകുന്നതോടെ 65 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും സാമ്പത്തിക വികസനകാര്യ സമിതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."