HOME
DETAILS

വനവകുപ്പ് തീരുമാനം മന്ത്രിയുടെ മണ്ഡലത്തില്‍ പോലും നടപ്പായില്ല

  
backup
April 29 2018 | 01:04 AM

%e0%b4%b5%e0%b4%a8%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d

സ്വന്തം ലേഖകന്‍

 

പുനലൂര്‍: ജലചൂഷണം നടത്തുന്ന മരങ്ങള്‍ വേണ്ടെന്ന വനം വകുപ്പ് തിരുമാനം അട്ടിമറിച്ച് മന്ത്രിയുടെ മണ്ഡലത്തില്‍ വ്യാപകമായി യൂക്കാലിപ്റ്റസ് മരങ്ങള്‍ നടുന്നതായി ആക്ഷേപം. പ്രതിഷേധവുമായി മലയോരത്തെ ജനങ്ങള്‍ രംഗത്തെത്തി.
വനം മന്ത്രിയുടെ മണ്ഡലമായ പുനലൂരിലെ തെന്മല ഡിവിഷനില്‍ ആര്യങ്കാവ് റെയിഞ്ചിലാണ് യൂക്കാലിപ്റ്റസ് മരങ്ങള്‍ നടുന്നത്. പാലരുവി, തലപ്പാറ, പാണ്ട്യന്‍പാറ സെക്ഷനുകളിലാണ് നടീല്‍ തുടങ്ങിയത്. ക്ലീയര്‍ ഫെല്ലിങ് നടത്തിയ കൂപ്പുകളാണിവയെല്ലാം. ജലചൂഷണം നടത്തുന്ന യൂക്കാലിപ്റ്റസ്, മാഞ്ചിയം, അക്കേഷ്യാ പ്ലാന്റേഷനിലെ മരങ്ങള്‍ വെട്ടിമാറ്റുന്ന മുറക്ക് ജനവാസ മേഖലകളിലടക്കം ഘട്ടം ഘട്ടമായി കശുമാവ് കൃഷി വ്യാപിപ്പിക്കുമെന്ന വനംമന്ത്രിയുടെ പ്രഖ്യാപനം ഇതോടെ ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുകയാണ്.
വനമേഖലയില്‍ കശുമാവ് കൃഷി വരുന്നതോടെ പ്രാദേശികമായി കൂടുതല്‍ പേര്‍ക്ക് തൊഴിലും സര്‍ക്കാരിന് കൂടുതല്‍ വരുമാനവും വര്‍ധിക്കുമെന്നതാണ് പദ്ധതി ആകര്‍ഷകമാക്കിയത്. കശുവണ്ടി വികസന കോര്‍പറേഷന്‍ പദ്ധതി ഏറ്റെടുത്ത് ജില്ലയില്‍ വ്യാപകവുമാക്കിയിരിക്കുകയാണ്. കൂടാതെ മേഖലയില്‍ വന്യമൃഗശല്യങ്ങള്‍ കുറയുമെന്നതും മലയോര ജനങ്ങള്‍ക്ക് ആശ്വാസകരമാണ്.
യൂക്കാലിപ്റ്റസ്, മാഞ്ചിയം, അക്കേഷ്യാ മരങ്ങള്‍ വ്യാപകമായി ജലചൂഷണം നടത്തുന്നവ ആണെന്നതിനാല്‍ മേഖലയിലെ കുടിവെള്ള സ്രോതസുകള്‍ വറ്റി വരണ്ട് മേഖലയില്‍ വ്യാപക കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. മേഖലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് പല പദ്ധതികളും സ്ഥലം മാറ്റമടക്കമുള്ളവ നടപ്പിലാക്കുന്നതെന്ന പരാതിക്കിടെയാണ് ജലചൂഷണം നടത്തുന്ന മരങ്ങളുടെ നടീല്‍ വ്യാപകമായത്.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന് കരാര്‍ പ്രകാരം 2025 വരെ മരങ്ങള്‍ നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥര്‍ മരങ്ങള്‍ നടുന്നത്. എന്നാല്‍ കരാര്‍ പ്രകാരം നല്‍കാനുള്ളതില്‍ കൂടുതല്‍ തടി ഇപ്പോള്‍ തന്നെ ലഭ്യമാണെന്ന് വനം മന്ത്രി തന്നെ കണക്കുകള്‍ ചൂണ്ടിക്കാട്ടി വ്യക്തമാക്കിയിരുന്നു. യൂക്കാലിപ്റ്റസ്, മാഞ്ചിയം, അക്കേഷ്യാ മരങ്ങള്‍ വച്ച് പിടിപ്പിക്കുന്ന പദ്ധതിയായാല്‍ നടീല്‍, പരിപാലനം, കാട് വെട്ട്, വളമിടീല്‍ തുടങ്ങിയവക്കായി ലക്ഷങ്ങളുടെ അഴിമതി നടത്തുവാന്‍ ഉദ്യോഗസ്ഥര്‍ക്കാകും. മറിച്ച് കശുവണ്ടിയായാല്‍ തങ്ങള്‍ക്ക് തട്ടിപ്പ് വരുമാനം കുറയുമെന്നതാണ് പദ്ധതി അട്ടിമറിക്കുന്നതിന് പിന്നിലെന്ന് മലയോര നിവാസികള്‍ ആരോപിക്കുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  20 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  38 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  an hour ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago