HOME
DETAILS
MAL
ഫ്രഞ്ച് ഓപണ്‍: കരോലിന്‍-ലാദനോവിക് സഖ്യത്തിന് വനിതാ ഡബിള്‍സ് കിരീടം
backup
June 06 2016 | 06:06 AM
പാരിസ്: ഫ്രഞ്ച് ഓപണ്‍ വനിതാ ഡബിള്‍സില്‍ കരോലിന്‍ ഗാര്‍ഷ്യ-ക്രിസ്റ്റിന ലാദനോവിക് സഖ്യത്തിന് കിരീടം. ഫ്രഞ്ച് ജോഡിയായ ഇരുവരും റഷ്യന്‍ ജോഡിയായ എകാതറീന മകരോവ-എലേന വെസ്‌നിന സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 2-6, 6-4. 1971നു ശേഷം ആദ്യമായാണ് സമ്പൂര്‍ണ ഫ്രഞ്ച് ടീം ഡബിള്‍സില്‍ കിരീടം നേടുന്നത്. ഗെയ്ല്‍ ചാന്‍ഫ്രിയോ-ഫ്രാന്‍കോയിസ് ഡുര്‍ സഖ്യമാണ് അവസാനമായി ഫ്രാന്‍സിന് വേണ്ടി ഫ്രഞ്ച് ഓപണില്‍ കിരീടം നേടിയ ഡബിള്‍സ് താരങ്ങള്‍. 1970 കിരീടം സ്വന്തമാക്കിയ സഖ്യം ഈ നേട്ടം 71ലും ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."