യമനില്‍ ബോംബിട്ടെന്ന റിപ്പോര്‍ട്ട്: യു.എന്‍ നിലപാടിനെതിരെ സഊദി അറേബ്യ
ദമാം: സഊദി അറേബ്യയെ ഉള്‍പ്പെടുത്തി യു.എന്‍ നടത്തിയ വസ്തുതാവിരുദ്ധ റിപ്പോര്‍ട്ടിനെതിരെ പൊട്ടിത്തെറിച്ച് സഊദി അറേബ്യ. യമനിലെ തായിസില്‍ സ്‌കൂളുകളും ആശുപത്രികളും അടങ്ങുന്ന പൊതു ഇടങ്ങളെ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം ബോംബിട്ടു തകര്‍ത്തുവെന്ന യു.എന്‍ റിപ്പോര്‍ട്ടാണ് വസ്തുതാ വിരുദ്ധമായി സഊദി ആരോപിക്കുന്നത്.
യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ ഈ പ്രസ്താവനക്കെതിരെ അതിരൂക്ഷമായാണ് സഊദി ഉന്നതാധികാരികള്‍ പ്രതികരിച്ചത്.യാഥാര്‍ത്ഥ്യം മറച്ചു വെക്കുകപ്പെടുകയും യുഎന്നിന്റെ ഇരട്ട മുഖവുമാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നതെന്ന് ഉയര്‍ന്ന സഊദി പണ്ഡിതസഭാ നേതൃത്വം ആരോപിച്ചു.
'ലോകത്ത് സമാധാനം വ്യാപിപ്പിക്കലാണ് താങ്കളുടെ ജോലി. പക്ഷെ സമാധാനം കൈവരിക്കാന്‍ താങ്കള്‍ക്ക് സാധിച്ചില്ല .റിപ്പോര്‍ട്ട് താങ്കളുടെ ഇരട്ട മുഖമാണ് കാണിക്കുന്നത് .ലോകത്തെ ഏറ്റവും വലിയ തീവ്രവാദ സ്‌പോണ്‍സറായ ഇറാനെ കുറിച്ച് എന്താണ് മൗനമവലംഭിക്കുന്നത് ' പണ്ഡിത സഭ നേതൃത്വം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചോദിച്ചു.
ഇത്തരം നിലപാടുകളുള്ളതു കൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് സിറിയ, ഇറാഖ്, ലിബിയ, യമന്‍ എന്നിവിടങ്ങളില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയാത്തതെന്നും ഇവര്‍ പറഞ്ഞു.
യമനില്‍ സമാധാനം കൈവരിക്കാന്‍ അനുവദിക്കാത്തത് ഹൂതി മലീഷികള്‍ ആണെന്ന് ആരോപിച്ച യു.എന്‍ ജനറല്‍ സെക്രട്ടറി കൂട്ടത്തില്‍ സഊദിയെയും പേരെടുത്തു പറഞ്ഞിരുന്നു.
പ്രതിരോധ മന്ത്രിയുടെ ഉപദേശകനും യമന്‍ യുദ്ധത്തിലെ അറബ് സഖ്യത്തിന്റെ കമാണ്ടറുമായ ബ്രിഗേഡിയര്‍ ജനറല്‍ അഹമദ് അസീരിയും യു.എന്‍ നിലപാടിനെ വിമര്‍ശിച്ചു. ജിബൂത്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ യമനിലെ ഏദനില്‍ വന്നു സംഭവങ്ങള്‍ നിരീക്ഷിക്കണമെന്ന് യുഎന്നിനെ കളിയാക്കുന്ന രൂപത്തില്‍ അസീരി പറഞ്ഞു. യമനിലെ പ്രശ്‌നക്കാരായ ഹൂതി മലീഷികളില്‍ നിന്നും യു.എന്‍ യാതൊരു തരത്തിലുള്ള വിവരങ്ങളും സ്വീകരിക്കരുതെന്നും അദേഹം ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."