HOME
DETAILS
MAL
യുപിഎസ്‌സി പരീക്ഷ; ഞായറാഴ്ച നേരത്തേ സര്‍വ്വിസുമായി കൊച്ചി മെട്രോ
April 18 2024 | 11:04 AM
കൊച്ചി: യുപിഎസ് സി പരീക്ഷ കണക്കിലെടുത്ത് സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ച് കൊച്ചി മെട്രോ. ഏപ്രില്‍ 21 ഞായറാഴ്ച്ച യുപിഎസ്‌സിയുടെ നാഷണല്‍ ഡിഫന്‍സ് അക്കാദമി നേവല്‍ അക്കാദമി(ഐ) , കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വ്വീസസ്(ഐ) പരീക്ഷകളാണ് നടക്കാനുള്ളത്.
പരീക്ഷാര്‍ഥികള്‍ക്ക് കൃത്യ സമയത്ത് പരീക്ഷാ സെന്ററില്‍ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ, തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ആരംഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. നിലവില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."