HOME
DETAILS
MAL
പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര് കൂടി അറസ്റ്റില്‍
April 18 2024 | 12:04 PM
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പേര് കൂടി അറസ്റ്റില്‍. കതിരൂര്‍ സ്വദേശികളായ സജിലേഷ്, ജിജോഷ്, വടകര സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണ് സജിലേഷ്. ബോംബ് നിര്‍മിക്കാനുളള വെടിമരുന്ന് വാങ്ങിയത് ബാബുവില്‍ നിന്നെന്നാണ് കണ്ടെത്തല്‍.സജിലേഷും ജിജോഷും വെടിമരുന്ന് വാങ്ങി മുഖ്യപ്രതികള്‍ക്ക് കൈമാറിയെന്ന് പൊലീസ് പറയുന്നു.
കേസില്‍ ഇതുവരെ പന്ത്രണ്ട് പേരാണ് അറസ്റ്റിലായത്. രണ്ട് പേര് പരിക്കേറ്റ് ചികിത്സയിലാണ്. രണ്ടാം പ്രതി ഷെറില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത പൊലീസ് ഏറെ നേരം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."