HOME
DETAILS

ഇറാനെതിരെ ശക്തമായ ആക്രമണം വേണമെന്ന് ഇസ്‌റാഈല്‍ മന്ത്രി;ചെറിയ നീക്കത്തിന് പോലും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ്

  
April 18 2024 | 12:04 PM

Irans warning to Israel minister thread

ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ക്കുള്ള മറുപടിയായി ഇറാന്‍ ഇസ്‌റാഈലിന്റെ മണ്ണില്‍ നടത്തിയ തിരിച്ചടിക്ക് പ്രതികാരം ചെയ്യണമെന്ന് ഇസ്‌റാഈല്‍ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച്.ടെഹ്‌റാനെ പിടിച്ചുകുലുക്കിക്കൊണ്ടുള്ള ആക്രമണമാണ് വേണ്ടതെന്നും അങ്ങനെ ഇസ്‌റാഈലിനോട് കളിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കി കൊടുക്കണമെന്നും പറഞ്ഞ സ്‌മോട്രിച്ച്, മിഡില്‍ ഈസ്റ്റില്‍ ഇസ്‌റാഈലിന്റെ സ്ഥാനം എന്തെന്ന് അറിയിക്കാന്‍ തിരിച്ചടി അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനെതിരെ ഇസ്‌റാഈല്‍ നടത്തുന്ന ഏറ്റവും ചെറിയ നീക്കത്തിനുപോലും തങ്ങള്‍ കനത്തപ്രഹരം നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച തെഹ്‌റാന് സമീപം നടന്ന വാര്‍ഷിക സൈനിക പരേഡില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''നമ്മുടെ സായുധ സേന എന്തിനും സജ്ജമാണെന്ന് ഈ ഓപറേഷന്‍ തെളിയിച്ചു. സയണിസ്റ്റ് ഭരണകൂടത്തിന്റെ അപ്രമാദിത്വം തകര്‍ന്നു' -അദ്ദേഹം പറഞ്ഞു. 'സത്യസന്ധമായ വാഗ്ദത്തം' എന്നാണ് ശനിയാഴ്ച രാത്രി നടത്തിയ ആക്രമണത്തെ ഇറാന്‍ വിശേഷിപ്പിച്ചത്.

ഏപ്രില്‍ 17ന് നടന്ന സൈനിക പരേഡില്‍ ഇറാനിയന്‍ സായുധ സേന ഡ്രോണുകളും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടെ നിരവധി സൈനിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അബാബില്‍, അരാഷ്, മുഹാജിര്‍ ഡ്രോണുകളുടെ വിവിധ വേര്‍ഷനുകളും മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകളും എസ്-300 എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റവും പ്രദര്‍ശനത്തിനുണ്ടായിരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  11 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  11 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  11 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  11 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  11 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  11 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  11 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  11 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  11 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  11 days ago