ദുബൈയിൽ ഇനി ആംബുലൻസ് ബോട്ടും
ദുബൈ:ദുബൈ ആംബുലൻസ് അധികൃതർ സമുദ്രത്തിൽ ഉൾപ്പടെ ഉപയോഗിക്കാനാവുന്ന രീതിയിലുള്ള ഒരു ആംബുലൻസ് ബോട്ട് പുറത്തിറക്കി.
مؤسسة #دبي لخدمات الإسعاف تطلق زورق إسعاف بحري تبلغ سرعته 50 ميلاً في الساعة، ويتسع لنقل 10 مصابين. وطورت المؤسسة الزورق الجديد ليصبح وحدة إسعافية متكاملة تعمل بالطاقة الشمسية، بما يتماشى مع استراتيجيتها لتطوير الخدمات الإسعافية، ويندرج ضمن توجه حكومة دبي للاعتماد على الطاقة… pic.twitter.com/tShSdiE2N7
— Dubai Media Office (@DXBMediaOffice) April 15, 2024
മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകുന്ന രീതിയിലാണ് ഈ സീ ആംബുലൻസ് ബോട്ട് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം പത്ത് രോഗികളെ വരെ വഹിക്കാനുള്ള ശേഷിയുള്ളതാണ് ഈ ആംബുലൻസ് ബോട്ട്.
സൗരോർജ്ജം ഉപയോഗിച്ചാണ് ഈ ആംബുലൻസ് ബോട്ട് പ്രവർത്തിക്കുന്നത്. സുസ്ഥിരതയിൽ ഊന്നിയുള്ള ഊർജ്ജസ്രോതസുകൾ ഉപയോഗപ്പെടുത്താനുള്ള ദുബൈ സർക്കാരിന്റെ നയങ്ങളുടെ ഭാഗമായാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."