ഇ.വി.എമ്മുകളുടെ പ്രവര്‍ത്തന രീതിയില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍ പരിഹാരം കാണണം; തെരെഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി
ഇ.വി.എം മെഷീനുകള്‍, വി.വി പാറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും തെരെഞ്ഞെടുപ്പ് പ്രക്രിയയിലും പൊതുജനങ്ങള്‍ക്ക് ആശങ്കകളുണ്ടെങ്കില്‍ അവ പരിഹരിക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷണോട് ആവശ്യപ്പെട്ട് സുപ്രിം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന,ദീപങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.വി.വിപാറ്റുകളുടെ എണ്ണം 100 ശതമാനമായി ഉയര്‍ത്തണമെന്ന ഹരജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രിം കോടതിയുടെ നിര്‍ദേശം.
ഇ.വി.എമ്മുകളുടെയും വി.വി.പാറ്റുകളുടെയും വോട്ടെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും എല്ലാ പ്രക്രിയകളും കോടതിമുറിയില്‍ ഉള്ളവര്‍ മാത്രം മനസിലാക്കിയാല്‍ പോര, പൊതുജനങ്ങളും മനസിലാക്കണം. അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് മാറ്റികൊടുക്കണമെന്നും കോടതി വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ എങ്ങനെയാണ് വോട്ടെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും കൃത്രിമത്വം കാണിക്കാനുള്ള സാധ്യതകള്‍ എങ്ങിനെയെല്ലാമാണ് തടഞ്ഞിരിക്കുന്നതെന്നും വിശദീകരിക്കണമെന്നും ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇ.വി.എമ്മുകളും വി.വി.പാറ്റുകളും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
The #SupremeCourt on Thursday asked the #ElectionCommission to allay any apprehension with regard to #electoral process and functioning of #EVMs and #VVPATs.https://t.co/tfHrZgLYwS
— Deccan Herald (@DeccanHerald) April 18, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."