HOME
DETAILS
MAL
സുധീരനെ മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല: രമേശ് ചെന്നിത്തല
backup
June 06 2016 | 07:06 AM
കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് വി.എം സുധീരനെ മാറ്റുന്ന കാര്യം കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തെ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. സംഘടനയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. അടുത്ത അഞ്ച് വര്‍ഷം ശ്ക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയെ താഴെത്തട്ടില്‍ നിന്നും ശക്തിപ്പെടുത്തും. മദ്യനയത്തില്‍ പാളിച്ച സംഭവിച്ചിട്ടില്ലെന്നും അത് ജനങ്ങളിലെത്തിക്കുന്ന കാര്യത്തിലാണ് പാളിച്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."