HOME
DETAILS
MAL
ഐ.എസ് ആസ്ഥാന നഗരത്തില്‍ സൈന്യം പ്രവേശിച്ചു
backup
June 06 2016 | 08:06 AM
ബൈറൂത്ത്: ഐ.എസ് ആസ്ഥാനമായ റഖാ നഗരത്തില്‍ സിറിയന്‍ സൈന്യം പ്രവേശിച്ചു. റഷ്യയുടെ സഹായത്തോടെ സിറിയന്‍ സൈന്യത്തിന്റെ ശക്തമായ പോരാട്ടത്തിലൂടെയാണ് ഐ.എസ് കേന്ദ്രത്തിലേക്ക് കടന്നതന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി സംഘം അറിയിച്ചു. റഖാ നഗരത്തിന്റെ അതിര്‍ത്തികളില്‍ വെള്ളിയാഴ്ച റഷ്യന്‍ നേതൃത്വത്തിലുള്ള ശക്തമായ വ്യോമാക്രമണമാണ് നടന്നത്. ഇതാണ് സിറിയന്‍ സൈന്യത്തിന് തന്ത്ര പ്രധാനമായ നഗരത്തിലേക്ക് പ്രവേശനത്തിന് സൗകര്യമൊരുക്കിയത്. 26ഓളം വരുന്ന ഐ.എസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടന കൂട്ടിച്ചേര്‍ത്തു. 2014 ഓഗസ്റ്റ് മുതല്‍ റഖ നഗരം ഐ.എസ് നിയന്ത്രണത്തിലാണ്. തുടര്‍ന്ന് ഇതാദ്യമായാണ് ഇവിടേക്ക് സൈന്യം പ്രവേശിക്കുന്നത്. സിറിയ, ഇറാഖ് പ്രദേശങ്ങളിലെ ഐ.എസ് അധീന പ്രദേശങ്ങള്‍ക്കെതിരേ ശക്തമായ പേരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."