മുഹമ്മദലിക്ക് ജന്മനാട്ടില് അന്ത്യവിശ്രമം ഒരുങ്ങുന്നു
ലോസ് ആഞ്ചലസ്: വിഖ്യാത കായികതാരവും ബോക്സിങ് ഇതിഹാസവുമായ മുഹമ്മദലിക്ക് ജന്മനാടായ ലൂയിസ് വില്ലയില്‍ അന്ത്യവിശ്രമം ഒരുങ്ങുന്നു. വെള്ളിയാഴ്ച നടക്കുന്ന സംസ്കാര ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിക്കുന്നുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് അനുസ്മരണം നടത്തും. പ്രമുഖ ഹാസ്യ നടന് ബില്ലി ക്രസ്റ്റല്‍, കായിക പത്ര പ്രവര്ത്തകന് ബ്രിന്റ് ഗുംബല് ചടങ്ങില്‍ സംസാരിക്കും.
വലിയ പരിപാടികളോടെയാണ് മുഹമ്മദലിയുടെ സംസ്കാരം നടത്തുന്നെതെന്നും അന്ത്യയാത്ര പറയാന്‍ ലോകത്തുള്ള മുഴുവന്‍ ജനങ്ങളേയുംഞങ്ങള് ക്ഷണിക്കുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. വ്യാഴാഴ്ച കുടുബത്തിന്റെ പ്രാര്‍ഥനാ പരിപാടികള്‍ നടക്കും.
വെള്ളിയാഴ്ച ലൂയിസ് നഗരത്തിലെ പ്രധാന തെരുവിലൂടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര നടത്തും. അന്ത്യകര്‍മങ്ങള്‍ക്കായി ഇരുപതിനായിരത്തിലധികം ആളുകള്‍ക്ക് ഇരിക്കാവുന്ന കെ.എഫ്.സി സെന്ററിലേക്ക് കൊണ്ടുവരും. അലിയുടെ വിശ്വാസ പ്രകരമാണ് അന്ത്യകര്‍മങ്ങള്‍ നടത്തുകയെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."