HOME
DETAILS

നല്‍കുകില്‍ നേടീടാം

  
backup
June 06 2016 | 16:06 PM

ulloor-profile

കാക്കേ കാക്കേ കൂടെവിടെ...

കവിതകള്‍ ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടാവില്ല. ലളിതവും ഭാവനാസമ്പുഷ്ടവുമായ വരികള്‍ ഇളംമനസുകളെ ഭാവനയുടെ വര്‍ണാഭമായ ലോകത്തിലേക്കു നയിക്കും. ഉള്ളൂര്‍ എന്ന ഉജ്ജ്വലശബ്ദാഢ്യന്റെ ചിന്തകളില്‍ കുട്ടിത്തവും കുട്ടിക്കവിതകളും നിറഞ്ഞിരുന്നുവെന്ന് അറിയാവുന്നവര്‍ ഒരു പക്ഷേ വിരളമാവും. കുട്ടികള്‍ക്കു വേണ്ടിയുള്ള കവിതകളും അദ്ദേഹം ധാരാളം എഴുതിയിരുന്നു. ഏതൊരു മലയാളി ബാല്യവും ആദ്യം പാടാറുള്ള 'കാക്കേ കാക്കേ കൂടെവിടെ...' എന്ന കൊച്ചു കവിതയും ഉള്ളൂര്‍ മലയാളത്തിന് സമ്മാനിച്ച കവിതകളിലൊന്നാണ്.
കുട്ടികള്‍ക്ക് ഈണത്തില്‍ ചൊല്ലാനും പാടി രസിക്കാനുമുള്ള ഇത്തരം കവിതകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് 'പദ്യമഞ്ജരി'. വിവിധ കവികളുടെ കവിതകളില്‍ നിന്നു മഹാകവി ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ തെരഞ്ഞെടുത്ത് തയാറാക്കിയ കവിതകളാണ് പദ്യമഞ്ജരിയിലുള്ളത്. ഉള്ളൂരിന്റെ പുസ്‌കത്തിലെ 188 കവിതകളില്‍നിന്നു തിരഞ്ഞെടുത്ത 58 ബാലകവിതകളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കവിതകള്‍ക്ക് പുറമേ അനുബന്ധമായി കവികളെക്കുറിച്ചുള്ള ചെറിയ കുറിപ്പും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലയാളത്തിലെ മണ്‍മറഞ്ഞ മഹാകവികളുടെ കവിതകള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം കുട്ടികള്‍ക്ക് ഏക്കാലത്തും മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.

 

ജീവിത രേഖ


1877 ജൂണ്‍ ആറിന് ചങ്ങനാശ്ശേരിയിലെ പെരുന്നയില്‍ താമരശ്ശേരി ഇല്ലത്ത്്്് സുബ്രഹ്മണ്യയ്യരുടേയും ഭഗവതിയമ്മാളിന്റേയും മകനായാണ് മഹാകവി ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ ജനം. സ്‌കൂള്‍ അധ്യാപകനായ പിതാവിന്റെ അകാലമരണത്തെത്തുടര്‍ന്ന് ഉള്ളൂരും അമ്മയും ചങ്ങനാശ്ശേരിയില്‍നിന്നു തിരുവനന്തപുരത്തേക്കു താമസം മാറി. അച്ഛന്റെ മരണം അവരുടെ ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും അമ്മയുടെ സഹായത്താല്‍ ഉള്ളൂര്‍ പഠിച്ചു മോഹിച്ച സ്ഥാനങ്ങളിലെത്തി. സംസ്‌കൃതം, തമിഴ്, മലയാളം, ഇംഗ്‌ളീഷ് എന്നീ ഭാഷകളിലെല്ലാം നന്നേ ചെറുപ്പത്തിലേ തന്നെ അദ്ദേഹം പാണ്ഡിത്യം നേടി. പഠിക്കാന്‍ മിടുമിടുക്കനായ ഉള്ളൂര്‍ പിന്നീട് നിയമത്തിലും ബിരുദം നേടി. പിന്നീട് മലയാളവും തമിഴും മുഖ്യവിഷയമായി പഠിച്ച് എംഎ ബിരുദവും കരസ്ഥമാക്കി. പട്ടാളത്തിന്റെ പ്രാചീനചരിത്രത്തെപ്പറ്റി ഗവേഷണം നടത്താനും ഇടയില്‍ അദ്ദേഹം സമയം കണ്ടെത്തി.
പല മേഖലകളിലും പ്രാവീണ്യം നേടിയ ഉള്ളൂര്‍ പരമേശ്വരയ്യര്‍ അധ്യാപകനായും സര്‍ക്കാര്‍ ഗുമസ്തനായും ജോലിചെയ്തു. തഹസീല്‍ദാര്‍, മുന്‍സിഫ്, അസിസ്റ്റന്റ് സെക്രട്ടറി,ദിവാന്‍ പേഷ്‌കാര്‍ എന്നീ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ സ്ഥാനത്തേക്കും ഉയര്‍ന്നു. ചീഫ് സെക്രട്ടറി പദവിയുടെ താല്‍ക്കാലിക ചുമതലയും ഉള്ളൂര്‍ വഹിച്ചിട്ടുണ്ട്. ഔദ്യോഗിക തിരക്കിനിടയിലാണ് അദ്ദേഹം കവിതകളെഴുതിയതും ഗവേഷണങ്ങള്‍ നടത്തിയതുമെല്ലാം.
മലയാള സാഹിത്യചരിത്രം എഴുതിത്തീര്‍ത്ത് ആറു ദിവസം കഴിഞ്ഞ് ജൂണ്‍ 15നാണ് ഉള്ളൂര്‍ അന്തരിച്ചത്. ജീവിച്ചിരുന്ന കാലമത്രയും തൊട്ടതെല്ലാം പൊന്നാക്കി മലയാളത്തിന് വിലമതിക്കാനാകാത്ത അനേകം കാവ്യങ്ങള്‍ സമ്മാനിച്ചാണ് ഉള്ളൂര്‍ മലയാളത്തോടു വിടപറഞ്ഞത്.

 

പ്രധാന കൃതികള്‍


ഉമാകേരളമാണ് ഉള്ളൂരിന്റെ ഏറ്റവും ജനശ്രദ്ധ നേടിയ കൃതി. 'ചിത്രശാല', 'പിംഗള', 'കര്‍ണഭൂഷണം', 'ഭക്തിദീപിക' എന്നീ ഖണ്ഡകാവ്യങ്ങളും 'കിരണാവലി', 'താരഹാരം', 'തരംഗിണി', 'അരുണോദയം', 'മണിമഞ്ജുഷ', 'ഹൃദയകൗമുദി', 'ദീപാവലി', 'രത്‌നമാല', 'അമൃതധാര', 'കല്‍പശാഖി', 'തപ്തഹൃദയം' എന്നീ സമാഹാരങ്ങളും ഉള്ളൂരിന്റെ കിടയറ്റ രചനകളാണ്.

കവിതിലകന്‍


കുട്ടിക്കാലം മുതല്‍ത്തന്നെ ഉള്ളൂര്‍ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്നു. എഴുതിത്തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം സാഹിത്യലോകത്ത്് ശ്രദ്ധ പിടിച്ചുപറ്റി. കഠിന സംസ്‌കൃതപദങ്ങള്‍ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലിയും അദ്ദേഹത്തെ വളരെ വേഗത്തില്‍ പ്രശസ്തനാക്കി. സംസ്‌കൃതത്തിന്റെയും നിയോക്ലാസിസത്തിന്റെയും പാരമ്പര്യത്തില്‍നിന്നു തുടങ്ങിയ അദ്ദേഹം പിന്നീട് ആശാനും വള്ളത്തോളിനും പിന്നാലേ നവീനകാവ്യസരണിയില്‍ എത്തിച്ചേര്‍ന്നു. ആധുനിക കവിത്രയത്തിലൊരാളായി വിശേഷിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ കേരള സാഹിത്യചരിത്രത്തിന്റെ കര്‍ത്താവ് എന്ന നിലയിലും ഉള്ളൂര്‍ പരിഗണിക്കപ്പെട്ടിരുന്നു. 1937ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്‍കി ആദരിച്ചു. കൊച്ചി മഹാരാജാവ് 'കവിതിലകന്‍' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷണ്‍' ബിരുദവും അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി.

കവിത്രയങ്ങള്‍


ആശാനും ഉള്ളൂരും വള്ളത്തോളുമാണ് ആധുനിക കവിത്രയങ്ങള്‍ എന്നറിയപ്പെടുന്നത്. എഴുത്തച്ഛനും ചെറുശ്ശേരിയും കുഞ്ചന്‍ നമ്പ്യാരുമാണ് മലയാള സാഹിത്യത്തിലെ പുരാതന കവിത്രയങ്ങള്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള സാഹിത്യത്തിലെ കാല്‍പ്പനിക പ്രസ്ഥാനത്തിന് നാന്ദി കുറിച്ചവരില്‍ പ്രധാനികളായിരുന്നു ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവര്‍. അതുകൊണ്ടുതന്നെയാവണം ഉള്ളൂരിനെ ഉജ്ജ്വല ശബ്ദാഢ്യന്‍ എന്ന വിശേഷണത്തിന് അര്‍ഹനാക്കിയതും. ഉജ്ജ്വല ശബ്ദസമ്മോഹിനിയായ പാണ്ഡിത്യവും പരമപ്രേമവും സംഗമിക്കുന്ന ഉള്ളൂര്‍ കവിതകളുടെ ആഴത്തിലേക്ക് ഇറങ്ങുന്ന ഏതൊരാള്‍ക്കും ആ ചൊല്ല് സത്യമാണെന്ന് ബോധ്യപ്പെടും.

ഉമാകേരളം


19 സര്‍ഗങ്ങളിലായി രണ്ടായിരത്തിലധികം ശ്ലോകങ്ങളുള്ള ഉള്ളൂരിന്റെ മഹാകാവ്യമാണ് ഉമാകേരളം. 1913ലാണ് ഉമാകേരളം പ്രസിദ്ധീകരിച്ചത്. മഹാകാവ്യത്തിന്റെ ഇതിവൃത്തം പുരാണ കഥയായിരിക്കുമെന്ന് പരമ്പരാഗത നിബന്ധനയും കീഴ്‌വഴക്കങ്ങളുമുണ്ടെങ്കിലും അതൊന്നും പാലിക്കാത്ത കൃതിയെന്ന പ്രത്യേകത ഉമാകേരളത്തിനുണ്ട്. തിരുവിതാംകൂറിന്റെ ചരിത്രസംഭവങ്ങളാണ് ഉമാകേരളത്തിനാധാരം. 19 സര്‍ഗങ്ങളും രണ്ടായിരത്തിലേറെ ശ്ലോകങ്ങളും ഈ മഹാകാവ്യത്തില്‍ ഉണ്ട്. ദ്വിതീയാക്ഷര പ്രാസമാണ് ഉമാകേരളത്തിന്റെ മറ്റൊരു സവിശേഷത. മലയാളത്തിന്റെ ഏറ്റവും മികച്ച മഹാകാവ്യമായാണ് ഉമാകേരളത്തെ കണക്കാക്കുന്നത്.
മംഗളമഞ്ജരി, കര്‍ണഭൂഷണം, പിംഗള, ചിത്രശാല, ചിത്രോദയം, ഭക്തിദീപിക, മിഥ്യാപവാദം, ദീപാവലി, ചെത്രപ്രഭാവം, ശരണോപഹാരം, അരുണോദയം എന്നിവയെല്ലാമാണ് ഉള്ളൂരിന്റെ പ്രധാനപ്പെട്ട കവിതാസമാഹാരങ്ങള്‍. കര്‍ണഭൂഷണം, പിംഗള, ഭക്തിദീപിക, ചിത്രശാല എന്നിവയാണ് പ്രശസ്തമായ ഖണ്ഡകാവ്യങ്ങള്‍. വഞ്ചീശഗീതി, സുജാതോദ്വാഹം ചമ്പു എന്നീ കൃതികളും ഉള്ളൂര്‍ കൈരളിയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. സ്വതസിദ്ധമായ രചനകള്‍ക്കു പുറമെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഉള്ളൂരിനെ മറ്റ് കവികളില്‍നിന്നു വ്യത്യസ്തനാക്കുന്നു.
പ്രാചീനകൃതികളുടെ സംശോധിക സംസ്‌കരണ പാഠങ്ങളില്‍ മിക്കതും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണശ രാമായണം ആരണ്യകാണ്ഠം ശുദ്ധപാഠവും അദ്ദേഹം പ്രകാശനം ചെയ്യുകയുണ്ടായി. ഗദ്യകലിക, സ്മണമാധുരി, വിജ്ഞാനദീപിക(4 വാള്യം)എന്നീ ലേഖനങ്ങളും ഉള്ളൂരിന്റേതായി പുറത്തിറങ്ങി. അഞ്ച് വാല്യങ്ങളുള്ള മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യചരിത്രമായ 'കേരള സാഹിത്യചരിത്ര'വും അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ മയൂരസന്ദേശം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് വിവര്‍ത്തന മേഖലയിലേക്കും അദ്ദേഹം കടന്നുചെന്നു.

ശ്രദ്ധേയമായ ചില വരികള്‍


'കാക്കേ, കാക്കേ, കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞു കിടന്നു കരഞ്ഞീടും'
'കുഞ്ഞേ, കുഞ്ഞേ, നീതരുമോ
നിന്നുടെകയ്യിലെ നെയ്യപ്പം?'
'ഇല്ല, തരില്ലീ നെയ്യപ്പം...
അയ്യോ! കാക്കേ, പറ്റിച്ചോ!'

നമിക്കിലുയരാം നടുകില്‍ത്തിന്നാം നല്‍കുകില്‍ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ
അടുത്തു നില്‍പ്പോരനുജനെ നോക്കാനക്ഷികളശില്ലാത്തോ-
ര്‍ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം (പ്രേമസംഗീതം)

ഭാരതാക്ഷമേ നിന്റെ പെണ്‍മക്കളടുക്കള-
ക്കാരികള്‍ വീടാം കൂട്ടില്‍ കുടുങ്ങും തത്തമ്മകള്‍ (ചിത്രശാല)

അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ-
മടിമുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ.. (ഉമാകേരളം)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  5 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  5 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  5 days ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  5 days ago
No Image

ദുബൈ സഫാരി പാർക്കിലെ സന്ദർശന സമയം പരിമിത കാലത്തേക്ക് നീട്ടുന്നു

uae
  •  5 days ago
No Image

ബാബരി: ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ 32 വര്‍ഷങ്ങള്‍ 

National
  •  5 days ago
No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  5 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  5 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  5 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  5 days ago