HOME
DETAILS
MAL
ഗാന്ധിവധം വീണ്ടും അന്വേഷിക്കണമെന്ന ഹരജി തള്ളി
backup
June 06 2016 | 19:06 PM
മുംബൈ: മഹാത്മാഗാന്ധി കൊല്ലപ്പെട്ട സംഭവം വീണ്ടും അന്വേഷിക്കണമെന്ന പൊതുതാല്പര്യ ഹരജി മുംബൈ ഹൈക്കോടതി തള്ളി.
ഗാന്ധിവധത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പുതിയ കമ്മിഷനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഡോ. പങ്കജ് പട്നിസ് എന്നയാളാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.
ഈ ഹരജി പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് വി.എം കനാദേയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബെഞ്ച് ഹരജി തള്ളിയത്. ഇത്രയും പഴക്കമായ ഒരു സംഭവത്തില്‍ ഇനിയെന്ത് അന്വേഷണമെന്ന ഹൈക്കോടതിയുടെ ചോദ്യത്തോട്, 150 വര്‍ഷം വരെ പഴക്കമുള്ള കേസുകളില്‍ സുപ്രിംകോടതി വാദംകേള്ക്കാറുണ്ടെന്നായിരുന്നു ഹരജിക്കാരന്റെ മറുപടി. എന്നാല്‍, ഗാന്ധിവധക്കേസില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."