മാതൃത്വം അനുഭവിക്കാത്ത സ്ത്രീകള്‍ അപൂര്ണരെന്ന് ഉര്ദുഗാന്
അങ്കാറ: തുര്‍ക്കിയില്‍ മൂന്നു മക്കളെയെങ്കിലും സ്ത്രീകള്‍ പ്രസവിക്കണമെന്നും മാതാവാകാത്ത സ്ത്രീകള്‍ അപൂര്‍ണരാണെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗാന്. നേരത്തേ കുടുംബാസൂത്രണം ഇസ്്ലാമികമല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. തുര്‍ക്കിയിലെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ രാജ്യത്തെ സ്ത്രീകള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മാതൃത്വത്തെ തള്ളിക്കളയുന്നത് മാനവരാശിക്കെതിരേയുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കി വിമണ്‍സ് ആന്‍ഡ് ഡെമോക്രസി അസോസിയേഷന്റെ യോഗത്തിലാണ് ഉര്‍ദുഗാന്റെ ആഹ്വാനം. മൂന്നു കുട്ടികളെങ്കിലും വേണമെന്നാണ് താന്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ജീവിതം നയിക്കുന്ന സ്ത്രീകള്‍ മാതാവാകുന്നതിനെ തടയരുത്. ജോലി ചെയ്യുന്ന സ്ത്രീകളുടെ ഇത്തരം അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കും കുടുംബാസൂത്രണത്തിനുമെതിരേ ഉര്ദുഗാന് പ്രസ്താവന നടത്തിയത്. ഇതിനെതിരേ പുരോഗമനവാദികള്‍ രംഗത്തുവന്നിരുന്നു.
കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് 78.7 ദശലക്ഷമാണ് തുര്‍ക്കിയിലെ ജനസംഖ്യ. 1.3 ശതമാനമാണ് ജനസംഖ്യാ വളര്‍ച്ച. ഉര്ദുഗാന് ഭാര്യ എമിനില് രണ്ട് പെണ്‍കുട്ടികളടക്കം നാലു മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."