എന്‍.എസ്.ജി അംഗത്വത്തിന് ഇന്ത്യക്ക് സ്വിസ് പിന്തുണ
ജനീവ: ആണവ വിതരണ ഗ്രൂപ്പില്‍( എന്‍.എസ്.ജി ) അംഗത്വം നേടുന്നതിനായി ഇന്ത്യക്ക് സ്വിറ്റ്‌സര്‍ലന്റ് പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് ജോണ്‍ഷ്‌നയ്ദര്‍ അമ്മാന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി യുടെ സ്വിറ്റ്‌സര്‍ലന്റ് സന്ദര്‍ശനവേളയില്‍ പരസ്പരമുള്ള കൂടിക്കാഴ്ചക്ക് ശേഷം സംയുക്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വിറ്റ്‌സര്‍ലന്റ് അംഗമായ എന്‍.എസ്.ജി 1974 ലെ ഇന്ത്യന്‍ ആണവ പരീക്ഷണത്തെ തുടര്‍ന്ന് നിലവില്‍ വന്ന സംഘടനയാണ് . ആണവ കയറ്റുമതിയും ആണവ ആയുധങ്ങളുടെ കൈമാറ്റവും നിയന്ത്രിച്ച് ആണവ വ്യാപനം തടയുകയും നിലവിലുള്ള ആണവോര്‍ജത്തെ സുരക്ഷിതമായും സംരക്ഷിക്കുകയുമാണ് ഈ സംഘടനയുടെ ലക്ഷ്യം.
ജനീവയിലുള്ള ആണവ ഗവേഷണത്തിനായുള്ള യൂറോപ്പ്യന്‍ സ്ഥാപനത്തിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായും വിദ്യാര്‍ഥികളുമായും നരേന്ദ്രമോദി കൂടിക്കാഴ്ചയും നടത്തി.
ജനീവയില്‍ നിന്ന് ഇന്നലെ ഉച്ചയോടെ അമേരിക്കയിലേക്ക് പോയ മോദി ഇന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധനം ചെയ്യും. അതിനിടെ, കള്ളപ്പണം ചെറുക്കുകയാണ് തന്റെ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സ്വിസ് പ്രസിഡന്റുമായി ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് പ്രമുഖരായ പലരും നികുതി വെട്ടിപ്പിന് വേണ്ടി സ്വിസ്് ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കള്ളപ്പണം മോദി മുഖ്യ വിഷയമാക്കിയിരുന്നു. അത് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്താത്തതിന്റെ പേരില്‍ മോദി സര്‍ക്കാര്‍ ആക്ഷേപം നേരിട്ടിരുന്നു.
നികുതി വെട്ടിപ്പ് തടയാന്‍ പരസ്പരം സഹകരിക്കുമെന്ന ധാരണയില്‍ ഇരു രാജ്യങ്ങളും പരസ്പരം ധാരണയില്‍ എത്തിയിട്ടുണ്ട്. അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മോദി ഇന്നലെ സ്വിറ്റ്‌സര്‍ലന്റില്‍ എത്തിയത്. തുടര്‍ന്ന് വ്യവസായ പ്രമുഖന്‍മാരുമായി കൂടിക്കാഴ്ച നടത്തുകയും അവരെ ഇന്ത്യാസന്ദര്‍ശിക്കാനും നിക്ഷേപം നടത്താനും ക്ഷണിക്കുകയും ചെയ്തു. സ്വിറ്റ്‌സര്‍ലന്റ് യൂറോപ്പിലെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനീവയിലുള്ള ആണവ ഗവേഷണത്തിനായുള്ള യൂറോപ്യന്‍ സ്ഥാപനത്തിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞരുമായും വിദ്യാര്‍ഥികളുമായും നരേന്ദ്രമോദി കൂടിക്കാഴ്ചയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."