HOME
DETAILS
MAL
കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയോ
backup
June 06 2016 | 21:06 PM
സാധാരണക്കാര്‍ക്ക് ഇരുട്ടടി തന്നുകൊണ്ടാണ് എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും കഴിഞ്ഞദിവസം വില വര്‍ധിപ്പിച്ചത് .ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവാണ് ഇത്തവണ പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിക്കാന്‍ കാരണമായി പറയുന്നത്.
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍വില ഏറ്റവുംതാഴ്ന്നനിലയിലെത്തിയിട്ടും അതിന്റെ പേരില്‍ എണ്ണ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിരുന്നില്ല . തങ്ങളുടെ ലാഭവിഹിതം കൂടുമെന്ന ഘട്ടംവന്നപ്പോള് വളരെവേഗം പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് ഒരു ഉളുപ്പും ഇല്ലായിരുന്നു.
എണ്ണവില വര്ധിചിപ്പിച്ചും സെസ് ഏര്‍പ്പെടുത്തിയും ജനങ്ങളെ ഉപദ്രവിപ്പിക്കുമ്പോഴും അതു കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടു പ്രതിഷേധാര്‍ഹമാണ് .
അജയ് എസ് കുമാര്‍
പ്ലാവോട്,കൊടുങ്ങാനൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."