HOME
DETAILS

നിഷ്‌ക്രിയപ്രതിപക്ഷം; ധര്‍മം വെടിഞ്ഞ ഫോര്‍ത്ത് എസ്‌റ്റേറ്റ്

  
backup
June 06 2016 | 21:06 PM

fourth-estate-functions

'അധികാരം ദുഷിപ്പിക്കും, അമിതാധികാരം അമിതമായി ദുഷിപ്പിക്കും' എന്നു വിശ്രുതരാഷ്ട്രീയചിന്തകനും ചരിത്രകാരനുമായിരുന്ന ലോര്‍ഡ് ആക്ടല്‍ പറഞ്ഞത് എക്കാലവും പ്രസക്തവും ഏതു ഭരണക്രമത്തിനും ബാധകവുമാണ്. നിശ്ചിതകാലയളവുകളിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ഭരണയാത്രാ വഴിയില്‍ ചെക്ക്‌പോസ്റ്റായും തിരുത്തല്‍ശക്തിയായും ശക്തമായ പ്രതിപക്ഷവും ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമലോകവും ഉണ്ടാവേണ്ടതിന്റെ പ്രസക്തി ഈ ഘട്ടത്തിലാണ്.
ചുരുക്കത്തില്‍, സല്‍ഭരണം നടത്താന്‍ തിരുത്തല്‍ശക്തിയായ പ്രതിപക്ഷവും മാധ്യമങ്ങളും ജനങ്ങളുടെ അവകാശമാണ്. ഇതെല്ലാം നമ്മെ ഓര്‍മപ്പെടുത്തുന്ന കാലസന്ദര്‍ഭവും രാഷ്ട്രീയസാഹചര്യവുമാണ് ഇന്ന് ഇന്ത്യയിലുള്ളത്. വമ്പന്‍വാഗ്ദാനങ്ങള്‍ നല്‍കിയും പ്രതീക്ഷകളുണര്‍ത്തിയുമാണ്, രേഖപ്പെടുത്തിയ വോട്ടിന്റെ 30 ശതമാനംമാത്രം നേടിയ, നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഇവിടെ പ്രകടമായ ഒരു മാറ്റം നമ്മള്‍ കണ്ടു. ഘടകകക്ഷികളുടെ ദാക്ഷിണ്യത്തിലും അവര്‍ നടത്തിയ തേര്‍വാഴ്ച സഹിച്ചുമാണു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാര്‍ ഭരിച്ചതെങ്കില്‍ എന്‍.ഡി.എ ഭരണത്തില്‍ അതില്ല.
സ്വന്തമായി ഭൂരിപക്ഷം ലഭിച്ച ബി.ജെ.പിയുടെയും മോദിയുടെയും ഭാഗ്യം. അതുകൊണ്ടുതന്നെ, ചൂരല്‍കൊണ്ട് ഒരു സ്‌കൂളിനെ മൊത്തം കൈയിലെടുക്കുന്ന ഹെഡ്മാസ്റ്ററെപ്പോലെ എല്ലാ നിയന്ത്രണങ്ങളും അധികാരവും കൈപ്പിടിയിലൊതുക്കി മുന്നോട്ടുപോകാന്‍ മോദിക്കു കഴിയുന്നു.
സംഘ്പരിവാറിന്റെ സര്‍വസന്നാഹവും കോടിക്കണക്കിനു നികുതിപ്പണവുമുപയോഗിച്ച് പ്രാദേശിക, ദേശീയവാര്‍ത്താമാധ്യമങ്ങളില്‍ ഇന്ത്യ മാറിയെന്നും മുന്നോട്ടു കുതിക്കുകയാണെന്നുമുള്ള പരസ്യങ്ങളും പ്രചരണങ്ങളും ഗംഭീരമായിത്തന്നെ നടന്നുകൊണ്ടിരിക്കുന്നു.
സിനിമാതാരങ്ങളെയും മറ്റുമുപയോഗിച്ചു നാടെങ്ങുംനടക്കുന്ന പ്രചാരവേലകള്‍ വേറെയും. എന്നാല്‍, ശരാശരി ഇന്ത്യക്കാരന്റെ നിത്യജീവിതത്തില്‍ അനുഭവവേദ്യമായ എന്തുമാറ്റമാണ് മോദിസര്‍ക്കാര്‍ ഇവിടെ ഉണ്ടാക്കിയതെന്നു ക്രിയാത്മകമായി വിലയിരുത്തപ്പെടുന്നുണ്ടോ. ഇന്ത്യ കുതിക്കുകയാണെന്ന പ്രചാരവേല കൊഴുക്കുമ്പോഴും ഇന്ത്യയിലെ കോടിക്കണക്കിനാളുകള്‍ വരള്‍ച്ചാക്കെടുതികളില്‍ നട്ടംതിരിയുന്നതാണു നമ്മള്‍ കാണുന്നത്. ആയിരക്കണക്കിനു കര്‍ഷക ആത്മഹത്യകളും, ലക്ഷക്കണക്കിനാളുകളുടെ കൂട്ടപ്പലായനവും ദുരിതങ്ങളും മൃഗങ്ങളുടെ കണക്കെടുക്കപ്പെടാത്ത ചത്തൊടുക്കവുമാണു നമുക്കുചുറ്റും.
ഇതൊന്നും കണ്ടില്ലെന്നു നടിച്ച മോദിയുടെ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ചു വരള്‍ച്ചാക്കെടുതി നേരിടാന്‍ മാര്‍ഗരേഖയുണ്ടാക്കി സുപ്രിംകോടതി വിധിവന്നത് ഈയിടെയാണ്. അതുപോലെത്തന്നെ, തൊഴിലുറപ്പുപദ്ധതിയില്‍ പണിയെടുത്ത പാവപ്പെട്ടവരുടെ ആയിരക്കണക്കിനു കോടി രൂപ തടഞ്ഞുവച്ച മോദി സര്‍ക്കാരിനെതിരേ, ഗ്രാമവികസന മന്ത്രാലയം പൂട്ടുന്നതാണു ഭേദമെന്നു നിരീക്ഷിച്ച് സുപ്രിംകോടതി ആഞ്ഞടിച്ചതും അടുത്തകാലത്താണ്. ഇത്തരം നീറുന്ന ജനകീയവിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പുവരുത്താന്‍ പ്രതിപക്ഷം എന്താണു ചെയ്തത് .
മോദിയെ ലൈവ് ആയി സ്വീകരണമുറികളിലെത്തിക്കാന്‍ മത്സരിക്കുന്നതിനിടയില്‍ മാധ്യമങ്ങള്‍ക്ക് ഇതൊന്നും കവര്‍സ്‌റ്റോറികള്‍ക്കോ അന്വേഷണാത്മകറിപ്പോര്‍ട്ടുകള്‍ക്കോ വിഷയമായതുമില്ല. ക്രൂഡോയിലിന്റെ അന്താരാഷ്ട്രവിലയ്ക്കനുസരിച്ചു പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തരവിലയെന്ന ഉറപ്പിലാണു യു.പി.എ സര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്കു വിലനിര്‍ണായകാവകാശം നല്‍കിയത്. ഇതിനെതിരേ ബി.ജെ.പിയും സി.പി.എമ്മും ഉള്‍പ്പടെയുള്ള പ്രതിപക്ഷം ട്രെയിന്‍ തടയലുള്‍പ്പടെ എന്തെല്ലാം സമര കോലാഹലങ്ങള്‍ നടത്തി
എന്നാല്‍, മോദി അധികാരത്തിലെത്തിയശേഷം ക്രൂഡോയില്‍ വില അഞ്ചിലൊന്നായി താഴ്ന്നിട്ടും അതിന്റെ ഗുണം സാധാരണക്കാര്‍ക്കു നല്‍കാതെ രണ്ടുലക്ഷം കോടിയോളം രൂപ ഇന്ത്യന്‍ പൗരന്മാരില്‍നിന്നു പിഴിഞ്ഞെടുത്തു. എണ്ണവ്യവസായമുള്ള അംബാനിക്കും എസ്സാര്‍ ഗ്രൂപ്പിനും സന്തോഷം. ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതു നിഷേധിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷവും ജനപക്ഷത്തുനില്‍ക്കേണ്ടിയിരുന്ന മാധ്യമങ്ങളും നിശബ്ദമാകുകയാണു ചെയ്തത്.
ആണത്തമുള്ള ഭരണംകൊണ്ടു പാകിസ്താനെയും ചൈനയെയും നിലയ്ക്കുനിര്‍ത്തുമെന്നുപറഞ്ഞ് അധികാരത്തിലെത്തിയവര്‍ ഭരിക്കുമ്പോള്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പിനു സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിക്കുന്നതും നാം കണ്ടു. നമ്മുടെ സൈനികത്താവളം വിദേശഭീകരര്‍ ആക്രമിക്കുന്ന സംഭവം ആദ്യമായി ഉണ്ടായതും ഇക്കൂട്ടരുടെ ഭരണകാലത്താണ്. പത്താന്‍കോട്ട് ആക്രമണം, ഇന്ത്യന്‍ ജയിലില്‍ തടവുപുള്ളിയായി കഴിഞ്ഞിരുന്ന മസ്സൂദ് അസ്സറെന്ന ഭീകരനെ വിമാനത്തില്‍ കേന്ദ്രമന്ത്രിയുടെ അകമ്പടിയോടെ പാകിസ്താനിലെത്തിച്ചതും പാര്‍ലമെന്റ് ആക്രമണം നടന്നതുമെല്ലാം രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടക്കാരായ ഇക്കൂട്ടരുടെ മുന്‍ഗാമികള്‍ ഭരിക്കുമ്പോഴാണ്.
ലോകംചുറ്റുന്നതിനിടെ മോദി നടത്തുന്ന വീമ്പുപറച്ചിലുകളെപ്പറ്റിയോ പ്രധാനമന്ത്രിയുടെ സ്ഥിരം ലോകം ചുറ്റല്‍കൊണ്ടു രാജ്യത്തിനെന്തു ഗുണംകിട്ടിയെന്നതിനെപ്പറ്റിയോ ചോദിക്കാന്‍ ഇവിടെ പ്രതിപക്ഷത്തിനായില്ല. വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം ഇടുമെന്നു പറഞ്ഞത് ജനങ്ങള്‍ മറക്കേണ്ടതു മോദിയുടെ ആവശ്യമാണ്. എന്നാല്‍, പ്രതിപക്ഷമാണ് ഇക്കാര്യത്തില്‍ മറവിരോഗത്തില്‍പ്പെട്ടുപോയത്.
സുഷമ സ്വരാജ്, വസുന്ധര രാജെ സിന്ധ്യ തുടങ്ങിയ ഉന്നത ബി.ജെ.പി നേതാക്കളെയും ലളിത് മോദിയെയും ബന്ധപ്പെടുത്തിയുയര്‍ന്ന മോദീഗേറ്റ്, കൊലപാതകപരമ്പരകളുണ്ടാക്കിയ മദ്ധ്യപ്രദേശിലെ വ്യാപം അഴിമതി, ഛത്തീസ്ഗഡിലെ ബി.ജെ.പി സര്‍ക്കാരുമായി ബന്ധപ്പെട്ടുയര്‍ന്ന റേഷന്‍ കുംഭകോണം, ഗുജറാത്തിലെ ഗീര്‍വനങ്ങളോടുചേര്‍ന്ന പ്രദേശങ്ങളില്‍ പരിസ്ഥിതിനിയമങ്ങള്‍ കാറ്റില്‍പ്പറത്തി ബി.ജെ.പി മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ മകളുടെ കമ്പനിക്ക് 500 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിദാന കുംഭകോണം, എണ്ണപര്യവേഷണത്തിന്റെ പേരില്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 20,000 കോടി രൂപ ബാങ്കുകളില്‍നിന്നു കൈക്കലാക്കിയതു സംബന്ധിച്ചു സി.എ.ജി കണ്ടെത്തിയ ക്രമക്കേട്, ബി.ജെ.പി നേതാവ് ഹേമമാലിനിക്കു മുംബൈയില്‍ കോടികള്‍ വിലയുള്ള ഭൂമി ദാനംനല്‍കിയത് തുടങ്ങിയ അഴിമതിയാരോപണങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ 20,000 കോടിരൂപ വഞ്ചിച്ചെടുത്ത വിജയ് മല്യയെ വിദേശത്തേയ്ക്കു കടക്കാന്‍ സഹായിച്ചത്, പ്രധാനമന്ത്രി മോദിയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ എസ്.ബി.ഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയെ വിളിച്ചുവരുത്തി ഇഷ്ടക്കാരനായ അദാനിക്ക് 12,000 കോടിരൂപ വായ്പ അനുവദിപ്പിച്ചത്, ക്രിക്കറ്റ് അസോസിയേഷന്‍ കിട്ടിയാലും എന്തും നടത്താമെന്ന് തെളിയിച്ചത്, അരുണ്‍ജയ്റ്റ്‌ലിയുമായി ബന്ധപ്പെട്ടുയര്‍ന്ന ഡല്‍ഹി ക്രിക്കറ്റ് സ്റ്റേഡിയം അഴിമതി എന്നിങ്ങനെ അഴിമതിയുടെയും തീവെട്ടിക്കൊള്ളയുടെയും പട്ടിക നീളുമ്പോഴും തങ്ങളുടെ ഭരണം അഴിമതിമുക്ത സല്‍ഭരണമാണെന്ന് അവകാശപ്പെടാനുള്ള ചങ്കൂറ്റത്തിനു പിന്നില്‍ പ്രതിപക്ഷത്തിന്റെ നിഷ്‌ക്രിയത്വവും മാധ്യമങ്ങളുടെ കുറ്റകരമായ അനാസ്ഥയുമാണ്.
വൈവിധ്യത്തിലധിഷ്ഠിതമായ സജ്ജനസംസ്‌കാരപൈതൃകവും സ്വാതന്ത്ര്യസമരചരിത്രവും പൊളിച്ചെഴുതാനും ഹിസ്റ്ററി കൗണ്‍സില്‍ പോലുള്ള ഗവേഷണ,സാംസ്‌കാരിക സ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും കാവിവല്‍ക്കരിച്ചു ചാതുര്‍വര്‍ണ്യത്തിന്റെയും ദളിത് വിരുദ്ധതയുടെയും ഇരുണ്ട കാലഘട്ടത്തിലേയ്ക്ക് ഇന്ത്യയെ പിന്തിരിപ്പിച്ചുനടത്താനും ശ്രമിക്കുന്ന സംഘപരിവാര്‍ശക്തികള്‍ക്കെതിരേ ഫലപ്രദമായ ചെറുത്തുനില്‍പ്പിനു പ്രതിപക്ഷം തയാറാകുന്നതേയില്ല.
സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത ബംഗാള്‍ പ്രവിശ്യ ഉപമുഖ്യമന്ത്രിയായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെയും വെള്ളക്കാരുടെ ഇഷ്ടക്കാരുടെയും പിന്മുറക്കാര്‍ക്കു ചരിത്രംതിരുത്തേണ്ടത് ആവശ്യമാണ്.
എന്നാല്‍, നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ സംസ്‌കൃതിയുടെ പ്രതിബിംബമായ വ്യത്യസ്ത ജാതിമതവര്‍ഗസംസ്‌കാരധാരകളെ കോര്‍ത്തിണക്കി നാടിനെ സ്വാതന്ത്ര്യത്തിലേയ്ക്കു നയിച്ച കോണ്‍ഗ്രസും മറ്റു പ്രതിപക്ഷകക്ഷികളും മാധ്യമങ്ങളും തങ്ങളില്‍ രാജ്യമര്‍പ്പിച്ച കടമ മറക്കുമ്പോള്‍ ഉണ്ടാകുന്ന ആഘാതം കനത്തതായിരിക്കുമെന്നു പറയാതിരിക്കാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago