സംസ്ഥാനത്ത് നിയമന നിരോധനമുണ്ടാകില്ല: മന്ത്രി
കൊച്ചി: സര്‍ക്കാരിലെ ഒഴിവുകള്‍ ഉടനെ നികത്തുമെന്നും പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ നിയമന നിരോധനം സംസ്ഥാനത്തുണ്ടാകില്ലെന്നും തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ വികസന അക്കാദമിയുടെ കീഴില്‍ ഇറാം ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ അങ്കമാലിയിലെ ഇന്‍കെല്‍ പാര്‍ക്കിലുള്ള എസ്പയര്‍ അക്കാദമിയില്‍ പ്ലേസ്മെന്റോടെ പരീശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ 85 വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ വകുപ്പുകളിലെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 25 ലക്ഷം തൊഴിലവസരങ്ങളെന്ന എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. തൊഴില്‍ നൈപുണ്യം വികസിപ്പിക്കുന്നതിനായി പരിശീലനം നല്കുന്ന ഐ.ടി.ഐ, പോളിടെക്നിക്ക് എന്നിവ അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പദ്ധതി തയാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."