HOME
DETAILS
MAL
അനധികൃത പെട്രോള്‍ പമ്പ് നിര്‍മാണം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
backup
June 07 2016 | 05:06 AM
പെരുമണ്ണ: തൊണ്ടയാട് ബൈപ്പാസില്‍ -മനന്തല താഴത്ത് അനധികൃതമായി പെട്രോള്‍ പമ്പ് നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികള്‍ പ്രക്ഷോഭത്തിന്. ആരാധനാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പടെ ജനവാസകേന്ദ്രത്തില്‍ പെട്രോള്‍ പേമ്പ് വരുന്നത് സമീപത്തെ കിണറുകള്‍ മലിനമാകാന്‍ കാരണമാകും. ചട്ടങ്ങള്‍ പാലിക്കാതെ ചെറിയ സ്ഥലത്ത് നിയമ വിരുദ്ധമായിട്ടാണ് പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ലൈസന്‍സ് നല്കിയ ഉദ്യോഗാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു.വാര്‍ഡ് കൗണ്‍സിലര്‍ എം.പി .സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.രാധാകൃഷ്ണന്, ഷാജി, പ്രദിപ് കുമാര്‍, രവിന്ദ്രന്, അഷ്റഫ്, ജമാലുദീന്, ആലിക്കൊയ, മുസ്തഫ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."