HOME
DETAILS
MAL
വിലവര്‍ധനവിനെതിരേ ധര്‍ണ നടത്തി
backup
June 07 2016 | 05:06 AM
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി കുറഞ്ഞിട്ടും പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിനെതിരേ ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന് ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി പത്മനാഭന്, കെ.സി രാമചന്ദ്രന്, എം.കെ ബീരാന്, കെ. അനന്തന് നായര്‍, അഡ്വ. ഇ. നാരായണന് നായര്‍, വി.ബി സേതുമാധവന്, എം.ടി സേതുമാധവന്, അഡ്വ സുനീഷ് മാമിയില്‍, പി.എം.എ നാസര്‍, സി. ഹൈദരലി, സി. രവീന്ദ്രന്, സന്ദീപ് വേങ്ങേരി, പുത്തൂര്‍ മോഹനന്, കെ. സാമിക്കുട്ടി, ജോയ്പ്രസാദ്, ബി.വി അരവിന്ദാക്ഷന്, അഷ്റഫ് ചേലാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."