HOME
DETAILS

മാലിന്യമുക്തമായി സിവില്‍ സ്റ്റേഷനും പരിസരവും

  
backup
June 07 2016 | 05:06 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d

കോഴിക്കോട്: മഴക്കാല പൂര്‍വ ശുചിത്വയജ്ഞത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനും പരിസരവും ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ മാലിന്യമുക്തമാക്കി. ഇന്നലെ രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിച്ച ശുചീകരണ യജ്ഞത്തിന് കലക്ടറേറ്റിലേയും വിവിധ വകുപ്പുകളിലേയും ജീവനക്കാരും, കോഴിക്കോട് പ്രീ-റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിലെ 50 വിദ്യാര്‍ഥികളും പങ്കാളികളായി.
കലക്ടറേറ്റിലെ എല്ലാ ഓഫിസുകളിലെയും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അതത് ഓഫിസ് ജീവനക്കാര്‍ എടുത്തുമാറ്റി. ഓഫിസുകളിലെയും പരിസരങ്ങളിലെയും ജൈവ മാലിന്യങ്ങള്‍ കോംപൗണ്ടിനകത്തുതന്നെ വാഴകൃഷിക്ക് വളമായി ഉപയോഗിക്കും.
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കോര്‍പറേഷന്റെ സഹകരണത്തോടെ വെസ്റ്റ്ഹില്ലിലെ റീസൈക്ലിങ് പ്ലാന്റിലേക്കും മറ്റുള്ളവ ഞെളിയന്‍പറമ്പിലേക്കും സംസ്‌കരണത്തിനായി മാറ്റി.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിദിന പരിപാടിയിലൊതുങ്ങാതെ ദിനചര്യയുടെ ഭാഗമാക്കി മാറ്റണമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. ശുചീകരണത്തില്‍ സിവില്‍ സ്റ്റേഷനിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, എ.ഡി.എം ടി. ജെനില്‍കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍, ജയന്‍, എം. ചെറിയാന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.പി വേലായുധന്‍, അസി. കോഡിനേറ്റര്‍ കെ.പി രാധാകൃഷ്ണന്‍, വകുപ്പു മേധാവികള്‍ തുടങ്ങിയവരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും പരിസര പ്രദേശങ്ങളിലും നടന്ന ശുചീകരണ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.സലീമിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണം ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, ഐ.ടി അറ്റ് സ്‌കൂള്‍, സാക്ഷരതാമിഷന്‍, സ്‌നേഹസ്പര്‍ശം, സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ജീവനക്കാര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് വൃക്ഷത്തൈകള്‍ നടുകയും ജീവനക്കാര്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. ജില്ലയിലെ മറ്റുഭാഗങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജില്ലാ പഞ്ചായത്ത് അംഗങ്ങളും അവരവരുടെ പദ്ധതിപ്രദേശങ്ങളില്‍ മേല്‍നോട്ടം വഹിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.ശുചീകരണ പ്രവര്‍ത്തനത്തിനിടെ ജില്ലാ പഞ്ചായത്ത് ജീവനക്കാരനായ പി.പി രാജനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago