HOME
DETAILS
MAL
ഓടക്കുറ്റി കുറുമ കോളനിയില്‍ പകല്‍ വീടിന് ഒരു ലക്ഷം കൂടി
backup
June 07 2016 | 06:06 AM
കേണിച്ചിറ: പൂതാടി ഗ്രാമപഞ്ചായത്തിലെ ഓടക്കുറ്റി കുറുമ കോളനിയില്‍ പകല്‍ വീട് നിര്‍മിക്കുന്നതിന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന് നേരത്തെ അനുവദിച്ച മൂന്ന് ലക്ഷം രൂപയും പുതുതായി അനുവദിച്ച ഒരു ലക്ഷം രൂപയും കൂടി ചേര്‍ത്ത് നാല് ലക്ഷം രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ ഭരണാനുമതി നല്കി.
പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഏജന്‍സി പനമരം ബ്ലോക്ക് പഞ്ചായത്താണ്. ഗുണഭോക്തൃ സമിതി മുഖേന പദ്ധതി നടപ്പിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."