ഓര്മ മരം പൊതുജനം ഏറ്റെടുത്തു; കലക്ടര്‍
പിണങ്ങോട്: വയനാടിന്റെ പരിസ്ഥിതിയെ വീണ്ടെടുക്കാന്‍ ജില്ലാഭരണകൂടം നടപ്പിലാക്കുന്ന ഓര്‍മമരം പദ്ധതി പൊതുജനം ആവേശപൂര്‍വ്വം ഏറ്റെടുത്തതായി ജില്ലാകലെക്ടര് കേശവേന്ദ്രകുമാര്‍ പറഞ്ഞു. പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രിന്‍സിപ്പല്‍ താജ്മന്‍സൂര്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ മുഹമ്മദ് അസ്്ലം റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ ഹനീഫ അധ്യക്ഷംനായി. പി .കെ അബൂബക്കര്‍, മായന്‍ മണിമ, പി.എം നാസര്‍, ഉസ്മാന് പഞ്ചാര, കെ മുരളീധരന്, നജീബ് പിണങ്ങോട്, പി അബ്ദുല്‍ ഗഫൂര്‍, ശ്രീജ സന്തോഷ്, നാസര്‍ കാദിരി, പി അബ്ദുല്‍ ജലീല്‍, റഹൂഫ് മണ്ണില്‍ സംസാരിച്ചു. സ്കൂള്‍ രത്ന അവാര്‍ഡ് ജേതാവ് സുല്‍ത്താന നസ്രിന് മറുപടി പ്രസംഗവും എം നാസര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."