മുയിപ്രയില്‍ ആര്.എം.പി പ്രവര്‍ത്തകന്റെ ഓട്ടോ തകര്‍ത്തു
വടകര: ഓര്‍ക്കാട്ടേരി മുയിപ്രയില്‍ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ എറിഞ്ഞു തകര്‍ത്തു. ഞാറ്റോത്തില്‍ താഴകുനി വിപിന്‍ലാലിന്റെ ഓട്ടോയാണ് തകര്‍ത്തത്. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.
കല്ലുകൊണ്ട് ഓട്ടോയുടെ മുന്നിലെ ഗ്ലാസും ബോഡിയുടെ ഭാഗങ്ങളും എറിഞ്ഞു തകര്‍ക്കുകയായിരുന്നു. വിപിന്‍ലാല്‍ ആര്.എം.പി പ്രവര്‍ത്തകനും റവല്യൂഷണറി മോട്ടോര്‍ തൊഴിലാളി യൂനിയന്‍ അംഗവുമാണ്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് മുയിപ്രയിലും മറ്റും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. സി.പി.എം പ്രവര്‍ത്തകരാണ് ഓട്ടോ തകര്‍ത്തതെന്ന് ആര്.എം.പി പ്രവര്‍ത്തകര്‍ ആരോപിച്ചു.
അക്രമികള്‍ക്കെതിരേ വിപിന്‍ലാല്‍ എടച്ചേരി പൊലിസില്‍ പരാതി നല്കി.
പ്രദേശത്തെ സമാധാനത്തിന് ഭംഗം വരുത്താനുള്ള ആസൂത്രിത നീക്കമാണ് സി.പി.എം പ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് ആര്.എം.പി നേതൃത്വം ആരോപിച്ചു. ആര്.എം.പിയുടെ നേതൃത്വത്തില്‍ മുയിപ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."