HOME
DETAILS

ഔഷധമേഖലയിലെ നിയമവിരുദ്ധ വിപണനം തടയണം: ബാലാവകാശ കമ്മീഷന്‍

  
backup
June 07 2016 | 06:06 AM

%e0%b4%94%e0%b4%b7%e0%b4%a7%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7

മലപ്പുറം: സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഫാര്‍മസികളിലും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കുന്നത്് യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകളാണെന്ന്് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. നിലവില്‍ 1948 ലെ ഫാര്‍മസി നിയമത്തിന്റെയും 1945ലെ ഡ്രഗ്‌സ് ആന്‍ഡ് കൊസ്‌മെറ്റിക്‌സ് നിയമത്തിന്റെയും 2015ലെ ഫാര്‍മസി പ്രാക്ടീസ് റെഗുലെഷന്റെയും നഗ്‌നമായ ലംഘനമാണ് നടക്കുന്നത്്. അടിയന്തിരമായി മേല്‍പറഞ്ഞ നിയമങ്ങള്‍ അനുസരിച്ച് യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ മാത്രമാണ് കുട്ടികളുടെ മരുന്നുകള്‍ കൈകാര്യം ചെയ്യുകയും വിപണനം നടത്തുകയും ചെയ്യുന്നതെന്നും യോഗ്യതയുള്ള ഫാര്‍മസിസ്റ്റിനെ പൊതുജനത്തിന് തിരിച്ചറിയാന്‍കഴിയുംവിധം നിയമം നിഷ്‌കര്‍ഷിക്കുന്ന വെള്ളഓവര്‍കോട്ടും തിരിച്ചറിയല്‍കാര്‍ഡും ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാന ഔഷധനിയന്ത്രണവിഭാഗം തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്നും 2011നുശേഷം യാതൊരുവിധ പരിശോധനയും നടത്തിയിട്ടില്ലാത്ത നൂറുകണക്കിന് ഔഷധവില്‍പ്പനശാലകള്‍ കേരളത്തിലുള്ളതായി കമ്മിഷന്‍ കണ്ടെത്തുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
ഫാര്‍മസിനിയമവും, ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്‍സ് 2015 ഉം കൃത്യമായി നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട ഫാര്‍മസി കൗണ്‍സില്‍ കമ്മിഷന്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് മറുപടി പോലും നല്‍കാതിരുന്നത് ജനത്തിന്റെ ആരോഗ്യകാര്യങ്ങളോടുള്ള വെല്ലുവിളിയും തികഞ്ഞ ധിക്കാരവുമായി കമ്മിഷന്‍ വിലയിരുത്തി.
സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിനെപ്പോലും ധിക്കരിക്കുന്ന ഫാര്‍മസി കൗണ്‍സിലിനെയും ഔഷധനിയന്ത്രണ വിഭാഗത്തെയും ശക്തമായ ഭാഷയില്‍ താക്കീത്‌ചെയ്യുകയും അടിയന്തിരമായി മേല്‍പറഞ്ഞ നിയമങ്ങള്‍ നടപ്പിലാക്കുകയും നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ ഉചിതമായ നടപടിയെടുത്തു കമ്മിഷനെ അറിയിക്കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ വായിക്കാന്‍ പറ്റാത്തതിന്റെ പേരില്‍ മരുന്ന് മാറി നല്‍കുന്നതും, ഡോക്ടര്‍മാര്‍തന്നെ കൂടിയ അളവില്‍ മരുന്ന് കുറിച്ച് നല്‍കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി. ആയതിനാല്‍ ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍തന്നെ എഴുതുന്നു എന്ന് ഉറപ്പുവരുതുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു. കേരള ഫാര്‍മസിസ്റ്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ജുനൈസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  23 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  3 hours ago